എൻജിനിയർമാരെ തേടി ആമസോൺ
എൻജിനിയർമാരെ തേടി ആമസോൺ
Thursday, August 10, 2017 11:42 AM IST
ബം​ഗ​ളൂ​രു: പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ ആ​മ​സോ​ൺ ഒ​രു​ങ്ങു​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം പേ​രെ പു​തു​താ​യി നി​യ​മി​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. രാ​ജ്യ​ത്തെ സോ​ഫ്റ്റ്‌​വേ​ർ പ്ര​ഫ​ഷ​ണ​ലു​ക​ളെ​യാ​ണ് കൂ​ടു​ത​ലാ​യി ആ​മ​സോ​ൺ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​മ​സോ​ൺ ഡോ​ട്ട് കോം, ​ആ​മ​സോ​ൺ ഡോ​ട്ട് ഇ​ൻ, ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗ് വി​ഭാ​ഗ​മാ​യ ആ​മ​സോ​ൺ വെ​ബ് സ​ർ​വീ​സ് എ​ന്നി​വ​യു​ടെ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (ആ​ർ ആ​ൻ​ഡ് ഡി) ​വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ. ആ​മ​സോ​ണി​ന്‍റെ വെ​ബ്സൈ​റ്റി​ലെ ക​രി​യ​ർ പേ​ജി​ൽ 1,245 പേ​രെ നി​യ​മി​ക്കു​മെ​ന്ന കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ ആ​മ​സോ​ണി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ‌​ശേ​ഷി​യു​ള്ള രാ​ജ്യം ഇ​ന്ത്യ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.