ജൂ​ലൈ​യിലെ പ്രൊ​വി​ഷ​ണ​ൽ റി​ട്ടേ​ണ്‍ ഓ​ഗ​സ്റ്റ് 20-നു മു​ന്പ്
ജൂ​ലൈ​യിലെ പ്രൊ​വി​ഷ​ണ​ൽ റി​ട്ടേ​ണ്‍ ഓ​ഗ​സ്റ്റ് 20-നു മു​ന്പ്
Sunday, August 13, 2017 10:56 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

ച​ര​ക്കുസേ​വ​ന നി​കു​തി പ്രാ​വ​ർ​ത്തി​ക​മാ​യ ജൂ​ലൈയിലെ താ​ത്കാ​ലി​ക റി​ട്ടേ​ണ്‍ ഫോം ​ന​ന്പ​ർ ജി​എ​സ്ടി​ആ​ർ -3 ബി ​യി​ൽ ഓഗ​സ്റ്റ് 20നു മു​ന്പ് ഫ​യ​ൽ ചെ​യ്യ​ണം. ഇ​തോ​ടൊ​പ്പം നി​കു​തി​യും അ​ട​യ്ക്ക​ണം. ഇ​തൊ​രു താത്കാ​ലി​ക സം​വി​ധാ​നം മാ​ത്ര​മാ​ണ്. ഓഗ​സ്റ്റ് അഞ്ചു മു​ത​ൽ ഇ​തി​നു​ള്ള സൗ​ക​ര്യം ചെ​യ്തി​ട്ടു​ണ്ട്. ആ​കെ വ്യാ​പാ​ര​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും ഒ​രു സം​ക്ഷി​പ്ത​രൂ​പം മാ​ത്ര​മാ​ണ് ജി​എ​സ്ടി​ആ​ർ 3 ബി ​യി​ൽ ഉ​ള്ള​ത്.

ജൂ​ലൈയിലെ വ്യാ​പാ​ര​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും (ഒൗ​ട്ട്‌വാ​ർ​ഡ് സ​പ്ലൈ) യ​ഥാ​ർ​ഥ റി​ട്ടേ​ണ്‍ ജി​എ​സ്ടി​ആ​ർ 1 ൽ ​സെ​പ്റ്റം​ബ​ർ ഒന്നിനും അഞ്ചിനും ഇ​ട​യി​ൽ ഫ​യ​ൽ ​ചെ​യ്യ​ണം. ഇ​ൻ​വാ​ർ​ഡ് സ​പ്ലൈ​യു​ടെ റി​ട്ടേ​ണ്‍ ജി​എ​സ്ടി​ആ​ർ 2-ൽ ​സെ​പ്റ്റം​ബ​ർ ആറിനും 10-​നും ഇ​ട​യ്ക്കാ​ണ് ഫ​യ​ൽ​ ചെ​യ്യേ​ണ്ട​ത്. ജൂ​ലൈ​യിലെ ജി​എ​സ്ടി​ആ​ർ 3 റി​ട്ടേ​ണ്‍ സെ​പ്റ്റം​ബ​ർ 11-നും 15-​നും ഇ​ട​യ്ക്കാ​യി ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​വ യ​ഥാ​ക്ര​മം ഓ​ഗ​സ്റ്റ് 10-നും 15-​നും 20-നും ​മു​ന്പാ​യി​രു​ന്നു ഫ​യ​ൽ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

ഓഗസ്റ്റിലെ വ്യാ​പാ​ര​ത്തി​ന്‍റെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും (ഒൗ​ട്ട‌്‌വാ​ർ​ഡ് സ​പ്ലൈ) റി​ട്ടേ​ണു​ക​ൾ ജി​എ​സ്ടി​ആ​ർ-1 ൽ ​സെ​പ്റ്റം​ബ​ർ 16-നും 20-​നും ഇ​ട​യി​ലും, ഇ​ൻ​വാ​ർ​ഡ് സ​പ്ലൈ​യു​ടെ (വാ​ങ്ങ​ൽ, ല​ഭി​ച്ച സേ​വ​നം) റി​ട്ടേ​ണു​ക​ൾ ജി​എ​സ്ടി​ആ​ർ-2-​ൽ സെ​പ്റ്റം​ബ​ർ 21-നും 25-​നും ഇ​ട​യ്ക്കാ​യും ജി​എ​സ്ടി​ആ​ർ 3 റി​ട്ടേ​ണ്‍ സെ​പ്റ്റം​ബ​ർ 26-നും 30-​നും ഇ​ട​യി​ലും ഫ​യ​ൽ ചെ​യ്യേ​ണ്ട​താ​ണ്. ഇ​വ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 10-നും 15-​നും 20-നും ​മു​ന്പാ​യി​ട്ടാ​യി​രു​ന്നു ഫ​യ​ൽ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഓ​ഗ​സ്റ്റിലെ ജി​എ​സ്ടി​ആ​ർ-3 ബി ​റി​ട്ടേ​ണ്‍ സെ​പ്റ്റം​ബ​ർ 20-നകം നി​കു​തി സ​ഹി​തം ന​ൽ​ക​ണം.

ജി​എ​സ്ടി​ആ​ർ 3 ബി ​ആ​കെ 6 ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. ഒ​ന്നാ​മ​ത്തെ കോ​ള​ത്തി​ൽ ജി​എ​സ്ടി യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രും ര​ണ്ടാ​മ​ത്തെ കോ​ള​ത്തി​ൽ നി​കു​തി​ദാ​യ​ക​ന്‍റെ പേ​രു​മാ​ണ് പൂ​രി​പ്പി​ക്കേ​ണ്ട​ത്. മൂ​ന്നാ​മ​ത്തെ​ ഭാ​ഗ​ത്തി​ന് രണ്ട് ഉ​പ​വി​ഭാ​ഗ​ങ്ങ​ളുണ്ട്. ഒ​ന്നാ​മ​ത്തെ ഉ​പ​വി​ഭാ​ഗ​ത്തി​ൽ നി​കു​തി​ക്കു വി​ധേ​യ​മാ​യി പു​റ​ത്തേ​ക്കു കൊ​ടു​ത്ത വി​ൽപ്പന​യു​ടെ​യും സേ​വ​ന​ത്തി​ന്‍റെ​യും വി​വ​ര​ങ്ങ​ളും അ​തി​ന്‍റ നി​കു​തി​യും ചേ​ർ​ക്ക​ണം. ആ​കെ നി​കു​തി​ക്കു വി​ധേ​യ​മാ​യ മൂ​ല്യം, ഐ​ജി​എ​സ്ടി, സി​ജി​എ​സ്ടി, എ​സ്ജി​എ​സ്ടി, സെ​സ് എ​ന്നി​വ​യ്ക്കു പ്ര​ത്യേ​കം പ്ര​ത്യേ​കം കോ​ള​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. 3(1)ബി​യി​ൽ പൂ​ജ്യം നി​കു​തി​യു​ള്ള പു​റ​ത്തേ​ക്കു​ള്ള സ​പ്ലൈ​യും 3(1)സി ​യി​ൽ നി​കു​തി​യി​ല്ലാ​ത്ത​തും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തു​മാ​യ ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പു​റ​ത്തേ​ക്കു​ള്ള സ​പ്ലൈ​ക​ളും 3(1) ഡി ​യി​ൽ റി​വേ​ഴ്സ് ചാ​ർ​ജ് ബാ​ധ​ക​മാ​യ ഇ​ൻ​വാ​ർ​ഡ് സ​പ്ലൈ​യും അ​വ​യു​ടെ നി​കു​തി​ക​ളും 3(1)ഇ ​യി​ൽ ജി​എ​സ്ടി​ക്ക് വെ​ളി​യി​ലു​ള്ള വ​സ്തു​ക്ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ഒൗ​ട്ട്‌വാ​ർ​ഡ് സ​പ്ലൈ​യു​ടെ വി​വ​ര​ങ്ങ​ളും ആ​ണ് ചേ​ർ​ക്കേ​ണ്ട​ത്. ഇ​തോ​ടു​കൂ​ടി മൂ​ന്നാം​ഭാ​ഗ​ത്തി​ന്‍റെ ഒ​ന്നാ​മ​ത്തെ ഉ​പ​വി​ഭാ​ഗം പൂ​ർ​ത്തി​യാ​വും.

മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ഉ​പ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം ഉ​പ​വി​ഭാ​ഗ​ത്തി​ലെ 3(1)(എ) ​യി​ലെ​ഒൗ​ട്ട‌‌്‌വാ​ർ​ഡ് സ​പ്ലൈ​യു​ടെ വി​ശ​ദീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ൽ​കേ​ണ്ട​ത്. ഇ​തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ​ക്ക് ന​ൽ​കി​യ സ​പ്ലൈ​യു​ടെ വി​വ​ര​ങ്ങ​ളും കോ​ന്പൗ​ണ്ടിം​ഗ് സി​സ്റ്റം സ്വീ​ക​രി​ച്ച നി​കു​തി​ദാ​യക​ർ​ക്ക് ന​ൽ​കി​യ സ​പ്ലൈ​യു​ടെ വി​വ​ര​ങ്ങ​ളും യു​ഐ​എ​ൻ ഹോ​ൾ​ഡേ​ഴ്സി​ന് ന​ൽ​കി​യി​ട്ടു​ള്ള സ​പ്ലൈ​യു​ടെ വി​വ​ര​ങ്ങ​ളും ന​ൽ​കു​ന്ന​തോ​ടെ മൂന്നാം ഭാ​ഗം പൂ​ർ​ത്തി​യാ​വും.
റി​ട്ടേ​ണി​ന്‍റെ നാ​ലാം ​ഭാ​ഗ​ത്ത് ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് ന​ൽ​കേ​ണ്ട​ത്. 4 (എ) ​യി​ൽ ആ​കെ ല​ഭ്യ​മാ​യ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റാ​ണ് എ​ഴു​തേ​ണ്ട​ത്. അ​വ​യി​ൽ ച​ര​ക്കു​ക​ളു​ടെ ഇ​റ​ക്കു​മ​തി​യു​ടെ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റും സേ​വ​ന​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി​യു​ടെ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റും പ്ര​ത്യേ​കം പൂ​രി​പ്പി​ക്ക​ണം.


അ​ടു​ത്ത​താ​യി റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം ബാ​ധ​ക​മാ​യ ഇ​ൻ​വാ​ർ​ഡ് സ​പ്ലൈ​യും അ​വ​യു​ടെ നി​കു​തി​യു​ടെ വി​വ​ര​ങ്ങ​ളും അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​ര​ത്തി​ന്‍റെ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റും വേ​റെ ഏ​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ അ​ടു​ത്ത കോ​ള​ത്തി​ൽ അ​വ​യും ന​ൽ​ക​ണം.
നാ​ലാം​ഭാ​ഗ​ത്തി​ന്‍റെ ബി ​ഭാ​ഗ​ത്തി​ൽ തി​രി​ച്ചെ​ടു​ത്ത ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ഉ​ണ്ടെ​ങ്കി​ൽ അ​വ​യു​ടെ വി​വ​ര​ങ്ങ​ളും ന​ൽ​കു​ക. നാ​ലാം ഭാ​ഗ​ത്തി​ന്‍റെ സി ​വി​ഭാ​ഗ​ത്തി​ൽ കൊ​ടു​ക്കാനുള്ള നി​കു​തി​യും ഇ​ൻ​പു​ട്ട് ടാ​ക്സും ത​ട്ടി​ക്കി​ഴി​ച്ച് മി​ച്ച​മു​ള്ള തു​ക​യാ​ണു സൂ​ചി​പ്പി​ക്കേ​ണ്ട​ത്. 4 (ഡി) ​യി​ൽ വ്യ​ക്ത​മ​ല്ലാ​ത്ത ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ഉ​ണ്ടെ​ങ്കി​ൽ അ​വ​യെ​പ്പ​റ്റി സൂ​ചി​പ്പി​ക്കു​ക.

റി​ട്ടേ​ണി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഭാ​ഗ​ത്ത് നി​കു​തി​യി​ല്ലാ​ത്ത​തും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തും ജി​എ​സ്ടി യു​ടെ പു​റ​ത്തു​ള്ള വ​സ്തു​ക്ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ഇ​ൻ​വാ​ർ​ഡ് സ​പ്ലൈ​യു​ടെ​യും വി​വ​ര​ങ്ങ​ൾ ആ​ണ് ന​ൽ​കേ​ണ്ട​ത്. ഇ​വ ന​ൽ​കു​ന്പോ​ൾ സം​സ്ഥാ​ന​ത്തി​ന​ക​ത്തുനി​ന്നു ല​ഭി​ച്ച ഇ​ൻ​വാ​ർ​ഡ് സ​പ്ലൈ​ക​ളു​ടെ​യും പു​റ​ത്തു​നി​ന്നു ല​ഭി​ച്ച​വ​യു​ടെ​യും വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​കം കോ​ള​ങ്ങ​ളി​ലാ​ണ് ന​ൽ​കേ​ണ്ട​ത്. അ​തോ​ടൊ​പ്പം കോ​ന്പൗ​ണ്ടിം​ഗ് സ്കീം ​സ്വീ​ക​രി​ച്ച സ​പ്ല​യ​ർ​മാ​രു​ടെ പ​ക്ക​ൽനി​ന്നു ല​ഭി​ച്ച സ​പ്ലൈ​ക​ളും നി​കു​തി​യി​ൽനി​ന്നൊ​ഴി​വാ​ക്ക​പ്പെ​ട്ട സ​പ്ലൈ​ക​ളും പൂ​ജ്യം നി​കു​തി​യു​ള്ള സ​പ്ലൈ​ക​ളും ജി​എ​സ്ടി​ക്ക് വെ​ളി​യി​ലു​ള്ള ച​ര​ക്കു​ക​ളും സേ​വ​ന​ങ്ങ​ളും ല​ഭി​ച്ച​തി​ന്‍റെ​യും വി​വ​ര​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി തി​രി​ച്ചു വേ​ണം ന​ൽ​കാ​ൻ.

റി​ട്ടേ​ണി​ന്‍റെ ആറാം ഭാ​ഗ​ത്തെ രണ്ട് ഉ​പ​വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ 6(1)ൽ ​ല​ഭ്യ​മാ​യ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​ന്‍റെ​യും സ്രോ​ത​സിൽ അ​ട​ച്ച നി​കു​തി​യു​ടെ​യും കാഷാ​യി അ​ട​ച്ച നി​കു​തി​യു​ടെ​യും പ​ലി​ശ​യു​ടെ​യും താ​മ​സി​ച്ച് ഫ​യ​ൽ​ചെ​യ്യു​ന്ന​തി​നു​ള്ള പി​ഴ​യു​ടെ​യും തു​ക​ക​ൾ പ്ര​ത്യേ​കം കോ​ള​ങ്ങ​ളി​ൽ സൂ​ചി​പ്പി​ക്കു​ക. ഇ​വ ഐ​ജി​എ​സ്ടി​യും സി​ജി​എ​സ്ടി​യും എ​സ്ജി​എ​സ്ടി​യും സെ​സ്സുമാ​യി പ്ര​ത്യേ​കം തി​രി​ച്ചു​വേ​ണം ന​ൽ​കാൻ.
റി​ട്ടേ​ണി​ന്‍റെ 6(2) ഭാ​ഗ​ത്ത് സ്രോ​ത​സിൽ ല​ഭി​ച്ച ക്രെ​ഡി​റ്റി​ന്‍റെ വി​വ​ര​ങ്ങ​ൾ ഐ​ജി​എ​സ്ടി​യും സി​ജി​എ​സ്ടി​യു​മാ​യി തി​രി​ച്ചു തി​രി​ച്ചു ന​ൽ​കു​ന്ന കോ​ള​ങ്ങ​ളാ​ണ്.

അ​വ​സാ​ന​മാ​യി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന ആ​ളി​ന്‍റെ ഡി​ക്ല​റേ​ഷ​ൻ ആ​ണു ന​ൽ​കേ​ണ്ട​ത്.
ഇ​ത് താ​ത്കാലി​ക റി​ട്ടേ​ണ്‍ ആ​യ​തി​നാ​ൽ ആ​യി​രി​ക്ക​ണം ജൂ​ണ്‍ 30 -ന് ​അ​വ​സാ​നി​ച്ച കാ​ല​ഘ​ട്ട​ത്തി​ലെ മു​ൻ​കൂ​ർ ക്രെ​ഡി​റ്റി​ന്‍റെ ത​ട്ടി​ക്കി​ഴി​വി​നെ​പ്പ​റ്റി ഒ​ന്നും സൂ​ചി​പ്പി​ക്കാ​ത്ത​ത്. ഇ​ത് നി​കു​തി​ദാ​യ​ക​ന് താത്കാലി​ക ബു​ദ്ധി​മു​ട്ടുണ്ടാ​ക്കും.

10,000 രൂ​പ വ​രെ​യു​ള്ള നി​കു​തി ചെ​ക്കാ​യോ കാഷാ​യോ ബാ​ങ്കി​ൽ അ​ട​യ്ക്കാ​വു​ന്ന​താ​ണ്. അ​തി​ൽ കൂ​ടു​ത​ലാ​ണു നി​കു​തിയു​ള്ള​തെ​ങ്കി​ൽ ഇ​ല​ക്‌ട്രോ​ണി​ക് മാ​ർ​ഗത്തി​ലൂ​ടെ ബാ​ങ്കി​ൽ​കൂ​ടി (ഇ​ൻ​റ്റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ്, എ​ൻ​ഇ​എ​ഫ്ടി, ആ​ർ​റ്റി​ജി​എ​സ്, ക്രെ​ഡി​റ്റ്കാ​ർ​ഡ്, ഡെ​ബി​റ്റ് കാ​ർ​ഡ് മു​ത​ലാ​യ​വ) വേ​ണം അ​ട​യ്ക്കാ​ൻ. ജി​എ​സ്ടി​പി​എം​ടി 06 എ​ന്ന ചെ​ലാ​നി​ലൂ​ടെ വേ​ണം നി​കു​തി അ​ട​യ്ക്കാൻ

നി​കു​തി അ​ട​യ്ക്കാ​ൻ താ​മ​സി​ച്ചാ​ൽ 18% നി​ര​ക്കി​ൽ അ​ടയ്ക്കാ​നു​ള്ള തു​ക​യ്ക്ക് പ​ലി​ശ ന​ൽ​കേ​ണ്ട​തു​ണ്ട്. റി​ട്ടേ​ണി​ലെ തെ​റ്റു​ക​ൾ​മൂ​ലം നി​കു​തി തു​ക കു​റ​ഞ്ഞാ​ൽ 24% നി​ര​ക്കി​ൽ ന​ൽ​കേ​ണ്ട​തു​ണ്ട്. 3 മാ​സ​ത്തി​ൽ കൂ​ടു​ത​ൽ റി​ട്ടേ​ണ്‍ ന​ൽ​കു​ന്ന​തി​ന് താ​മ​സമുണ്ടാ​യാ​ൽ പ​ലി​ശ​ കൂ​ടാ​തെ പി​ഴ​യും ന​ൽ​കേ​ണ്ട​താ​യിവ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.