എട്ട് ഇന്ത്യൻ ഭാഷകൾകൂടി ഉൾപ്പെടുത്തി ഗൂഗിളിന്‍റെ വോയ്സ് സെർച്ച്
എട്ട് ഇന്ത്യൻ ഭാഷകൾകൂടി ഉൾപ്പെടുത്തി ഗൂഗിളിന്‍റെ വോയ്സ് സെർച്ച്
Monday, August 14, 2017 12:07 PM IST
ന്യൂ​ഡ​ൽ​ഹി: ഗൂ​ളി​ൾ ത​ങ്ങ​ളു​ടെ വോ​യ്സ് സെ​ർ​ച്ച് ക​ഴി​വ് കൂ​ടു​ത​ൽ ഭാ​ഷ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ചു. ഇ​തി​ൽ മ​ല​യാ​ളം, ത​മി​ഴ് തു​ട​ങ്ങി എ​ട്ട് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ൾ വോ​യ്സ് സെ​ർ​ച്ച് സം​വി​ധാ​ന​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഭാ​ഷ ഉ​പ​യോ​ഗി​ച്ച് സ്മാ​ർ​ട്ട്ഫോ​ണി​ൽ സെ​ർ​ച്ച് ചെ​യ്യാ​ൻ ക​ഴി​യും.

നേ​ര​ത്തെ ഗൂ​ഗി​ളി​ന്‍റെ ഈ ​സെ​ർ​ച്ചിം​ഗ് സം​വി​ധാ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യി​രു​ന്ന​ത്. മ​ല​യാ​ള​വും ത​മി​ഴും കൂ​ടാ​തെ ബം​ഗാ​ളി, ഗു​ജ​റാ​ത്തി, ക​ന്ന​ഡ, മ​റാ​ത്തി, തെ​ലു​ങ്ക്, ഉ​റു​ദു ഭാ​ഷ​ക​ളും വോ​യി​സ് സെ​ർ​ച്ച് സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.


ഗൂ​ഗി​ൾ ആ​പ് ഉ​പ​യോ​ഗി​ച്ച് ശ​ബ്ദ​നി​ർ​ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ സെ​ർ​ച്ച് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഇ​ന്ന​ലെ മു​ത​ൽ കൂ​ടു​ത​ൽ ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് ഗൂ​ഗി​ൾ ടെ​ക്നി​ക്ക​ൽ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡാ​ൻ വാ​ൻ​എ​ഷ് പ​റ​ഞ്ഞു. ഇ​തി​നാ​യി ഗൂ​ഗി​ൾ ആ​പ്പി​ലെ വോ​യ്സ് സെ​റ്റിം​ഗ് മെ​നു​വി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട ഭാ​ഷ ഉ​പ​യോ​ക്താ​വ് തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഇ​തു​വ​രെ 119 ഭാ​ഷ​ക​ളാ​യി​രു​ന്നു ആ​ഗോ​ള ത​ല​ത്തി​ൽ വോ​യ്സ് സെ​ർ​ച്ച് സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ 30 ഭാ​ഷ​ക​ൾ​കൂ​ടി ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.