വിനോദ സഞ്ചാരികളുടെ വരവുയർന്നു
വിനോദ സഞ്ചാരികളുടെ വരവുയർന്നു
Thursday, August 17, 2017 11:39 AM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​ദേ​​ശ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട രാ​​ജ്യ​​മാ​​യി ഇ​​ന്ത്യ മു​​ന്നേ​​റു​​ന്നു. രാ​​ജ്യ​​ത്തേ​​ക്കെ​​ത്തു​​ന്ന വി​​ദേ​​ശ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​ടെ എ​​ണ്ണം ഉ​​യ​​ർ​​ന്നെ​​ന്ന് കേ​​ന്ദ്ര ടൂ​​റി​​സം മ​​ന്ത്രാ​​ല​​യം. ക​​ഴി​​ഞ്ഞ മാ​​സം സ​​ഞ്ചാ​​രി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ത​​ലേ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 7.4 ശ​​ത​​മാ​​ന​​മാ​​ണ് വ​​ള​​ർ​​ച്ച. ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി മു​​ത​​ൽ ജൂ​​ലൈ വ​​രെ​​യു​​ള്ള മാ​​സ​​ത്തെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് സ​​ഞ്ചാ​​രി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 15 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യും രേ​​ഖ​​പ്പെ​​ടു​​ത്തി.

വി​​ദേ​​ശീ​​യ​​ർ​​ക്ക് ഇ-​​വീ​​സാ സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത് സ​​ഞ്ചാ​​രി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​യി എ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ജൂ​​ലൈ​​യി​​ൽ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ 7.88 ല​​ക്ഷം വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളി​​ൽ 20.12 ശ​​ത​​മാ​​നം പേ​​രും ബം​​ഗ്ലാ​​ദേ​​ശി​​ൽ​​നി​​ന്നാ​​ണ്. ഒ​​പ്പം അ​​മേ​​രി​​ക്ക (16.26 ശ​​ത​​മാ​​നം), യു​​കെ (10.88 ശ​​ത​​മാ​​നം), ഫ്രാ​​ൻ​​സ് (3.01 ശ​​ത​​മാ​​നം) തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നും ആ​​ളു​​ക​​ൾ ഇ​​ന്ത്യ​​യി​​ലെ​​ത്തി. ഇ​​തി​​ൽ 1.19 ല​​ക്ഷം പേ​​ർ ഇ-​​വീ​​സാ സൗ​​ക​​ര്യം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.