ജിയോ ഫോൺ ഇന്നു മുതൽ ബുക്ക് ചെയ്യാം
ജിയോ ഫോൺ ഇന്നു മുതൽ  ബുക്ക് ചെയ്യാം
Wednesday, August 23, 2017 1:16 PM IST
മും​ബൈ: മൊ​ബൈ​ൽ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ക്കു​മെ​ന്നു ക​രു​തു​ന്ന ജി​യോ ഫോ​ൺ ഇ​ന്നു മു​ത​ൽ ബു​ക്ക് ചെ​യ്യാം. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ലാ​ണ് ബു​ക്കിം​ഗ്. ഒാ​ൺ​ലൈ​ൻ വ​ഴി​യും സ്റ്റോ​റു​ക​ൾ വ​ഴി​യും ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്. റി​ല​യ​ൻ​സ് ഡി​ജി​റ്റ​ൽ സ്റ്റോ​ർ നെ​റ്റ്‌​വ​ർ​ക്ക് വ​ഴി​യോ മ​റ്റു റി​ല​യ​ൻ​സ് റീ​ട്ടെ​യ്‌​ല​ർ​മാ​രു​ടെ പ​ക്ക​ലോ നേ​രി​ട്ടു ബു​ക്ക് ചെ​യ്യാം.

ഒാ​ൺ​ലൈ​ൻ ആ​യി മൈ​ജി​യോ ആ​പ് മു​ഖേ​ന​യോ ജി​യോ ഡോ​ട്ട് കോം ​വെ​ബ്സൈ​റ്റ് വ​ഴി​യോ പ​ണ​മ​ട​ച്ചു ബു​ക്ക് ചെ​യ്യാം. 500 രൂ​പ​യാ​ണ് ബു​ക്കിം​ഗി​ന് അ​ട​യ്ക്കേ​ണ്ട​ത്. ഫോ​ൺ ല​ഭി​ക്കു​ന്പോ​ൾ ആ​യി​രം രൂ​പ​കൂ​ടി ന​ൽ​ക​ണം. ബു​ക്ക് ചെ​യ്താ​ലും ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന നി​ല​യ്ക്കാ​യി​രി​ക്കും ഫോ​ൺ കൈ​മാ​റു​ക.


36 മാ​സം ഉ​പ​യോ​ഗി​ച്ച ശേ​ഷം ഫോ​ൺ തി​രി​കെ ന​ൽ​കി​യാ​ൽ 1,500 രൂ​പ മ​ട​ക്കി ന​ൽ​കും. മാ​സം 153 രൂ​പ​യ്ക്ക് അ​ൺ​ലി​മി​റ്റ​ഡ് ഡേ​റ്റ​യാ​ണ് ഈ ​ഫോ​ണി​ൽ റി​ല​യ​ൻ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. വോ​യ്സ് കോ​ൾ ഫ്രീ​യാ​ണ്. 53 രൂ​പ​യ്ക്ക് ഒ​രാ​ഴ്ച​യും 23 രൂ​പ​യ്ക്കു ര​ണ്ടു ദി​വ​സ​വും ഡേ​റ്റ ല​ഭി​ക്കു​ന്ന പ്ലാ​നു​ക​ളു​മു​ണ്ട്. ജി​യോ മ്യൂ​സി​ക്, ജി​യോ ലൈ​വ് ടി​വി തു​ട​ങ്ങി നി​ര​വ​ധി ആ​പ്പു​ക​ൾ ഫോ​ണി​ൽ പ്രീ​ലോ​ഡ​ഡ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.