സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ൾ
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ  പു​തി​യ നി​യ​മ​ന​ങ്ങ​ൾ
Thursday, September 7, 2017 11:27 AM IST
തൃ​​ശൂ​​ർ: സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ന്‍റെ ക​​ണ്‍​ട്രി ഹെ​​ഡ് - റീ​​ട്ടെ​​യി​​ൽ ബാ​​ങ്കിം​​ഗ് ആ​​യി സ​​ഞ്ജ​​യ് സി​​ൻ​​ഹയും ക​​ണ്‍​ട്രി ഹെ​​ഡ് - ഹോ​​ൾ​​സെ​​യി​​ൽ ബാ​​ങ്കിം​​ഗ് ആ​​യി ബി​​നോ​​യ് വ​​ർ​​ഗീ​​സും നി​​യ​​മി​​ത​​രാ​​യി.

എ​​ക്സ്‌​എ​​ൽ​ആ​​ർ​ഐ​​യി​​ൽ നി​​ന്നു​​ള്ള പി​​ജി​​സി​​ബി​​എം ബി​​രു​​ദ​​ധാ​​രി​​യാ​​യ സി​​ൻ​​ഹ​​ ഇ​​ൻ​​ഡ​​സ് ഇ​​ൻ​​ഡ് ബാ​​ങ്കി​​ന്‍റെ സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു. എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര, മോ​​ഡി സെ​​റോ​​ക്സ് തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഉ​​ന്ന​​ത​​പ​​ദ​​വി​​ക​​ൾ വ​​ഹി​​ച്ചി​​ട്ടു​​ണ്ട്.


കു​​സാ​​റ്റി​​ൽ​​നി​​ന്നു​​ള്ള മാ​​നേ​​ജ്മെ​​ന്‍റ് ബി​​രു​​ദ​​ധാ​​രി​​യാ​​യ ബി​​നോ​​യ് വ​​ർ​​ഗീ​​സ് കോ​​ർ​​പ​​റേ​​റ്റ് ബാ​​ങ്കിം​​ഗി​​ൽ വി​​ദ​​ഗ്ധ​​നാ​​ണ്. സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ൽ 33 വ​​ർ​​ഷ​​ത്തെ അ​​നു​​ഭ​​വ​​സ​​ന്പ​​ത്തു​​ണ്ട്. നി​​ല​​വി​​ൽ ബാ​​ങ്കി​​ന്‍റെ പ്രി​​ൻ​​സി​​പ്പ​​ൽ ഓ​​ഫീ​​സ​​ർ (ക്രെ​​ഡി​​റ്റ്) ആ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.