ലിസ്റ്റ് ചെയ്യാനുള്ള കന്പനികളും ഓഹരി ഡീമാറ്റ് ചെയ്യണം
Friday, September 8, 2017 11:26 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഹ​രിവി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്യാ​ത്ത ക​ന്പ​നി​ക​ളും ത​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ ഡീ​മാ​റ്റ് ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ വ​രു​ന്നു. ഏ​തെ​ങ്കി​ലും ഷെ​യ​ർ ഡെ​പ്പോ​സി​റ്റ​റി​യി​ൽ ഓ​ഹ​രി​ക​ൾ ഇ​ല​ക്‌​ട്രോ​ണി​ക് രൂ​പ​ത്തി​ലാ​ക്കി സൂ​ക്ഷി​ക്കു​ന്ന​തി​നെ​യാ​ണു ഡീ​മാ​റ്റ് ചെ​യ്യു​ക എ​ന്നു പ​റ​യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളാ​ണു ഡീ​മാ​റ്റ് ചെ​യ്യി​ക്കു​ക.

ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഇ​തും. ഇ​പ്പോ​ൾ ലി​സ്‌​റ്റ് ചെ​യ്യാ​ത്ത ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി ഉ​പ​യോ​ഗി​ച്ചു വ​ലി​യ ധ​ന​കാ​ര്യ തി​രി​മ​റി​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണു ഗ​വ​ൺ​മെ​ന്‍റ് ക​രു​തു​ന്ന​ത്. ഓ​ഹ​രി​ക്ക് ഇ​ല്ലാ​ത്ത വി​ല ഉ​ണ്ടെ​ന്നു രേ​ഖ​പ്പെ​ടു​ത്തി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ൻ പ​ല​രും ശ്ര​മി​ക്കാ​റു​ണ്ട്. ഇ​വ ത​ട​യാ​നാ​ണ് ഡീ​മാ​റ്റ് ചെ​യ്യു​ന്ന​ത്. ഡീ ​മാ​റ്റ് ചെ​യ്താ​ൽ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​കും.


ലി​സ്‌​റ്റ് ചെ​യ്ത ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ 1990 ക​ളി​ലാ​ണു ഡീ​മാ​റ്റ് ചെ​യ്ത​ത്. അ​തു പ​ല വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​ക്രി​യ​യാ​യി​രു​ന്നു. രാ​ജ്യ​ത്തു 16 ല​ക്ഷ​ത്തോ​ളം ക​ന്പ​നി​ക​ൾ ഉ​ള്ള​തി​ൽ ആ​റാ​യി​ര​ത്തോ​ളം മാ​ത്ര​മേ ഓ​ഹ​രിവി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ളൂ.

ഡീ​മാ​റ്റ് ചെ​യ്യി​ക്ക​ൽ സം​ബ​ന്ധി​ച്ച് ഉ​ന്ന​ത​ത​ല​ത്തി​ൽ പ​ലവ​ട്ടം ആ​ലോ​ച​ന​ക​ൾ ന​ട​ന്നു. തീ​രു​മാ​നം വൈ​കാ​ൻ ഇ​ട​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.