Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
റിവേഴ്സ് ചാർജ് ലെവിയും ജിഎസ്ടിയും
Sunday, September 10, 2017 11:36 PM IST
Click here for detailed news of all items Print this Page
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

സാ​​​ധാ​​​ര​​​ണ വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ വി​​​ല്പ​​​ന​​​ക്കാ​​​ര​​​ൻ അ​​​ഥ​​​വാ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ൻ നി​​​കു​​​തി ചു​​​മ​​​ത്തി, ക​​​സ്റ്റ​​​മ​​​റോ​​​ട് വാ​​​ങ്ങി, ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കു​​​ക​​​യാ​​​ണു പ​​​തി​​​വ്. എ​​​ന്നാ​​​ൽ, റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് ചു​​​മ​​​ത്ത​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ക​​​സ്റ്റ​​​മ​​​ർ അ​​​ഥ​​​വാ ച​​​ര​​​ക്ക് വാ​​​ങ്ങു​​​ന്ന/​​​സേ​​​വ​​​നം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് നി​​​കു​​​തി അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. ഇ​​​താ​​​ണ് റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം എ​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് ബാ​​​ധ​​​ക​​​മാ​​​യ കേ​​​സു​​​ക​​​ളി​​​ൽ നി​​​കു​​​തി​​​ബാ​​​ധ്യ​​​ത വ​​​രു​​​ന്ന​​​ത് ച​​​ര​​​ക്ക്/​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ സ്വീ​​​ക​​​ർ​​​ത്താ​​​വി​​​നാ​​​ണ്.

ജി​​​എ​​​സ്ടി​​​യി​​​ൽ റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജി​​​നെ​​​പ്പ​​​റ്റി സൂ​​​ചി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് വ​​​കു​​​പ്പ് 9(3)ലും 9(4)​​​ലും ഐ​​​ജി​​​എ​​​സ്ടി​​​യി​​​ൽ വ​​​കു​​​പ്പ് 5(3)ലും 5(4)​​​ലും ആ​​​ണ്. 9(3)ൽ ​​​പ​​​റ​​​യു​​​ന്ന​​​ത് ജി​​​എ​​​സ്ടി കൗ​​​ണ്‍സി​​​ലി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ചി​​​ല ച​​​ര​​​ക്കു​​​ക​​​​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ത​​​ര​​​ണ​​​ത്തി​​​ൽ റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജാ​​​ണ് ബാ​​​ധ​​​ക​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന് വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കാ​​​മെ​​​ന്നാ​​​ണ്. അ​​​ങ്ങ​​​നെ വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ച​​​ര​​​ക്കി​​​ന്‍റെ​​​യോ സേ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യോ സ്വീ​​​ക​​​ർ​​​ത്താ​​​വ് ജി​​​എ​​​സ്ടി അ​​​ട​​​യ്ക്കേ​​​ണ്ട​​​താ​​​യിവ​​​രും. വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത് സേ​​​വ​​​ന​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന, വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും ജി​​​എ​​​സ്ടി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നെ​​​ടു​​​ക്കു​​​ക​​​യും റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്യ​​​ണം. (പട്ടിക ശ്രദ്ധിക്കൂ).

പട്ടികയിൽ പ​​​റ​​​ഞ്ഞ സേ​​​വ​​​ന​​​ങ്ങ​​​ൾ കൂ​​​ടാ​​​തെ ഈ ​​​ലി​​​സ്റ്റ് വി​​​പു​​​ല​​​മാ​​​ക്കാ​​​ൻ ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. മേ​​​ൽപ്പ​​​റ​​​ഞ്ഞ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ സ്വീ​​​ക​​​ർ​​​ത്താ​​​വ് ടേ​​​ണോ​​​വ​​​ർ എ​​​ത്ര​​​യാ​​​ണെ​​​ന്നു നോ​​​ക്കാ​​​തെ (20 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​ണെ​​​ങ്കി​​​ലും) ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ എ​​​ടു​​​ക്കേ​​​ണ്ട​​​താ​​​യു​​​ണ്ട്.

എ​​​ന്നാ​​​ൽ, ജി​​​എ​​​സ്ടി​​​യി​​​ലെ 9(4) വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത സ​​​പ്ലെ​​​യേ​​​ഴ്സി​​​ന്‍റെ പ​​​ക്ക​​​ൽ​​​നി​​​ന്നും സ്വീ​​​ക​​​രി​​​ക്കു​​​ന്ന ച​​​ര​​​ക്കു​​​ക​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും നി​​​കു​​​തി റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം സ്വീ​​​ക​​​ർ​​​ത്താ​​​വ് അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണ്. ഇ​​​വി​​​ടെ ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത്.

1) വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ൻ ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള ആ​​​ളാ​​​ക​​​രു​​​ത്.
2) സ്വീ​​​ക​​​ർ​​​ത്താ​​​വ് ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള ആ​​​ളാ​​​യി​​​രി​​​ക്ക​​​ണം. എ​​​ന്നാ​​​ൽ, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത വി​​​ത​​​ര​​​ണ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന സ​​​പ്ലൈ​​​ക​​​ൾ ഒ​​​രു ദി​​​വ​​​സം 5,000 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​ണ് വ​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​തി​​​ന് റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് ബാ​​​ധ​​​ക​​​മ​​​ല്ല. 5,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​ണു വ​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ മൊ​​​ത്തം വ​​​രു​​​ന്ന തു​​​ക​​​യ്ക്കും റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് അ​​​ട​​​യ്ക്കേ​​​ണ്ട​​​താ​​​യി വ​​​രും. ജി​​​എ​​​സ്ടി ബാ​​​ധ​​​ക​​​മ​​​ല്ലാ​​​ത്ത സ​​​പ്ലൈ​​​ക​​​ളാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ 5,000 രൂ​​​പ​​​യു​​​ടെ ലി​​​മി​​​റ്റ് ബാ​​​ധ​​​ക​​​മാ​​​കു​​​ന്നി​​​ല്ല.
ഉ​​​ദാ​​​ഹ​​​ര​​​ണം: ശ​​​ന്പ​​​ളം, ഇ​​​ല​​​ക്‌​​​ട്രി​​​സി​​​റ്റി ചാ​​​ർ​​​ജ്, വെ​​​ള്ള​​​ത്തി​​​ന്‍റെ ചാ​​​ർ​​​ജ്, പ​​​ലി​​​ശ, പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, ഗ​​​വ​​​ണ്‍മെ​​​ന്‍റ് ഫീ​​​സ്, അ​​​ച്ച​​​ടി​​​ച്ച പു​​​സ്ത​​​ക​​​ങ്ങ​​​ൾ, പോ​​​സ്റ്റ​​​ൽ ചെ​​​ല​​​വു​​​ക​​​ൾ മു​​​ത​​​ലാ​​​യ​​​വ ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നി​​​ല്ല.


എ​​​ന്നാ​​​ൽ, താ​​​ഴെപ്പ​​​റ​​​യു​​​ന്ന ചെ​​​ല​​​വു​​​ക​​​ൾ 5000 രൂ​​​പ​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​താ​​​ണ്.
വാ​​​ട​​​ക, ക​​​മ്മീ​​​ഷ​​​ൻ, പ്രി​​​ന്‍റിം​​​ഗ് ചാ​​​ർ​​​ജ്, സ്റ്റേ​​​ഷ​​​ന​​​റി, റി​​​പ്പ​​​യ​​​ർ ചാ​​​ർ​​​ജ്, ക​​​ണ്‍സ​​​ൾ​​​ട്ട​​​ൻ​​​സി ചാ​​​ർ​​​ജ്, പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ ഫീ​​​സ്, ഓ​​​ഡി​​​റ്റ് ഫീ​​​സ് മു​​​ത​​​ലാ​​​യ​​​വ. മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തും റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് ബാ​​​ധ​​​ക​​​വു​​​മാ​​​യ ച​​​ര​​​ക്കു​​​ക​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ്വീ​​​ക​​​ർ​​​ത്താ​​​വ് സ്വ​​​ന്ത​​​മാ​​​യി ബി​​​ല്ലു​​​ണ്ടാ​​​ക്കേ​​​ണ്ട​​​താ​​​ണ്. പ​​​ക്ഷേ, ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത വ്യ​​​ക്തി​​​യോ സ്ഥാ​​​പ​​​ന​​​മോ ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​നു ചെ​​​യ്യു​​​ന്ന സ​​​പ്ലൈ​​​ക​​​ൾ, അ​​​വ​​​രു​​​ടെ ബി​​​സി​​​ന​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ, അ​​​തി​​​ന് റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം ബാ​​​ധ​​​ക​​​മാ​​​വി​​​ല്ലെ​​​ന്ന് സി​​​ബി​​​ഇ​​​സി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി, ഒ​​​രു വീ​​​ട്ട​​​മ്മ കു​​​റ​​​ച്ച് പ​​​ഴ​​​യ സ്വ​​​ർ​​​ണം ഒ​​​രു സ്വ​​​ർ​​​ണ​​​ക്ക​​​ട​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​യി വി​​​ൽ​​​ക്കു​​​ന്നു എ​​​ന്ന് വി​​​ചാ​​​രി​​​ക്കു​​​ക. ഇ​​​വി​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല്പ​​​ന എ​​​ന്ന​​​ത് വീ​​​ട്ട​​​മ്മ​​​യു​​​ടെ നി​​​ത്യേ​​​ന​​​യു​​​ള്ള ബി​​​സി​​​ന​​​സ് അ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ല​​​മു​​​ള്ള നി​​​കു​​​തി ബാ​​​ധ​​​ക​​​മാ​​​കു​​​ന്നി​​​ല്ല. അ​​​തു​​​പോ​​​ലെത​​​ന്നെ പ​​​ഴ​​​യ കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ൻ വേ​​​റൊ​​​രാ​​​ൾ​​​ക്കു വി​​​ൽ​​​ക്കു​​​ന്പോ​​​ഴും അ​​​ല്ലെ​​​ങ്കി​​​ൽ കാ​​​ർ വ്യാ​​​പാ​​​രി​​​ക്കു വി​​​ൽ​​​ക്കു​​​ന്പോ​​​ഴും മു​​​ക​​​ളി​​​ൽ സൂ​​​ചി​​​പ്പി​​​ച്ച ത​​​ത്വമ​​​നു​​​സ​​​രി​​​ച്ച് റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം ജി​​​എ​​​സ്ടി ബാ​​​ധ​​​ക​​​മാ​​​കി​​​ല്ല. റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ന്ന നി​​​കു​​​തി​​​ബാ​​​ധ്യ​​​ത എ​​​ല്ലാ മാ​​​സ​​​വും അ​​​ട​​​യ്ക്കേ​​​ണ്ട​​​തും അ​​​വ ജി​​​എ​​​സ്ടി റി​​​ട്ടേ​​​ണി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​മാ​​​ണ്.

റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ലം അ​​​ട​​​യ്ക്കു​​​ന്ന ജി​​​എ​​​സ്ടി​​​യു​​​ടെ ക്രെ​​​ഡി​​​റ്റ് അ​​​ടു​​​ത്ത മാ​​​സ​​​ത്തെ ഇ​​​ൻ​​​പു​​​ട്ട് ടാ​​​ക്സ് ക്രെ​​​ഡി​​​റ്റാ​​​യി എ​​​ടു​​​ക്കാ​​​വു​​​ന്ന​​​തും നി​​​കു​​​തിബാ​​​ധ്യ​​​ത​​​യി​​​ൽ​​​നി​​​ന്നു കു​​​റ​​​വു ചെ​​​യ്യാ​​​വു​​​ന്ന​​​തു​​​മാ​​​ണ്. എ​​​ന്നാ​​​ൽ, ചെ​​​റി​​​യ തു​​​ക​​​യ്ക്കു​​​ള്ള ഒൗ​​​ട്ട്പു​​​ട്ട് ടാ​​​ക്സ് വ​​​രി​​​ക​​​യും വ​​​ലി​​​യ തു​​​ക​​​യ്ക്കു​​​ള്ള റി​​​വേ​​​ഴ്സ് ടാ​​​ക്സ് വ​​​രി​​​ക​​​യും അ​​​വ ബി​​​സി​​​ന​​​സി​​​നുവേ​​​ണ്ടി അ​​​ല്ലാ​​​തി​​​രി​​​ക്കു​​​ക​​​യും വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ത് വ​​​ൻ ബാ​​​ധ്യ​​​ത​​​യാ​​​യി വ​​​രാ​​​നി​​​ട​​​യു​​​ണ്ട്.

കൂ​​​ടാ​​​തെ, റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജ് മെ​​​ക്കാ​​​നി​​​സം മൂ​​​ല​​​മു​​​ള്ള സ​​​പ്ലൈ​​​ക​​​ൾ ആ​​​കെ​​​യു​​​ള്ള ടേ​​​ണോ​​​വ​​​റി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ച​​​ര​​​ക്കു​​​ക​​​ൾ​​​ക്കും സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും റി​​​വേ​​​ഴ്സ് ചാ​​​ർ​​​ജാ​​​യി ഐ​​​ജി​​​എ​​​സ്ടി​​​യാ​​​ണ് അ​​​ട​​​യ്ക്കേ​​​ണ്ട​​​ത്. ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത​​​വ​​​രി​​​ൽ​​​നി​​​ന്നു സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ന്ത​​​ർസം​​​സ്ഥാ​​​ന സ​​​പ്ലൈ​​​ക​​​ൾ 5,000 രൂ​​​പ​​​യു​​​ടെ ദി​​​വ​​​സേ​​​ന​​​യു​​​ള്ള കി​​​ഴി​​​വി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടു​​​ന്ന​​​ത​​​ല്ല.

വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്യ​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ൾ താ​​​ഴെ പ​​​റ​​​യു​​​ന്നു



കുരുമുളക് ഇറക്കുമതി ഉ‍യർന്നു, കർഷകർക്കു തിരിച്ചടി
കൊറിയൻ പ്രശ്നത്തിൽ ഏഷ്യൻ മാർക്കറ്റുകൾക്കു തളർച്ച
ചരിത്രം തിരുത്തി മാരുതി സുസുകി ഡിസയർ
ചരക്കുസേവന നികുതിയിലെ റിട്ടേണുകൾ
"എല്ലാവർക്കും ഊർജം' പദ്ധതി ഉദ്ഘാടനം നാളെ
തമിഴ്നാട്ടിൽ പോഷെ 7,000 കോടി രൂപ നിക്ഷേപിക്കും
ഡ്രൈവറില്ലാ ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി
ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾ ഇറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ടൊയോട്ട
ഉത്സവകാലത്തിനൊപ്പം സാൻഡ്സ്റ്റോമും
ഉ​ത്പാ​ദ​നവ​ള​ർ​ച്ച​ കൈവരിക്കാൻ അ​ക്വാ​കൾ​ച്ച​റിനു കഴിയും: മന്ത്രി
ഇന്ധനവില താഴ്ന്നുതുടങ്ങിയെന്ന് പെട്രോളിയം മന്ത്രി
ഭവനവായ്പ സബ്സിഡി 2019 മാർച്ച് വരെ
ഓഹരിക്കന്പോളത്തിൽ 2017ലെ വലിയ തകർച്ച
റെനോ കാപ്ചർ ഇന്ത്യയിലെത്തി
ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനു പ്രയാസമേറും
ജിഡിപി വളർച്ച 6.7 ശതമാനമാകും
യൂബറിനെ ലണ്ടൻ പുറത്താക്കി
ആദിത്യ ബിർള ഗ്രൂപ്പ് ഓൺലൈൻ വസ്ത്രവ്യാപാരം നിർത്തുന്നു
അംബാനിക്കു മാത്രം സുഖം
37 ഇനം മരുന്നുകൾക്കു വില കുറയും
ടാറ്റാ നെക്സോൺ വിപണിയിൽ
ഡ്രൈ​വ​റില്ലാ ട്രാ​ക്ട​റു​മാ​യി മ​ഹീ​ന്ദ്ര
എച്ച്ടിസിയുമായി ഗൂഗിളിന് 110 കോടി ഡോളറിന്‍റെ ഇടപാട്
ചൈനയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി
സ്പെ​ഷ​ൽ അ​രി​ക്ക് പ​ക​രം അ​രി ന​ല്കി​ല്ല
രത്തൻ ടാറ്റ ബിസിനസ് പ്രതിഭ പട്ടികയിൽ
യൂറോപ്പിൽ ടാറ്റാ സ്റ്റീൽ-തൈസൻക്രുപ്പ് ലയനം
ചൈനീസ് വാഹനനിർമാതാക്കളായ ചെറിയും ഇന്ത്യയിലേക്ക്
റ​ബ​ർ സ​ബ്സി​ഡി​: ജി​എ​സ്ടി ഇ​ല്ലാ​ത്ത ബി​ല്ലും സ്വീ​ക​രി​ക്കും
എമിറേറ്റ്സിൽ പ്രത്യേക ഓഫറുകൾ
തീ​ര​മൈ​ത്രി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ൾ എത്തിക്കും
തേസ് കുതിക്കുന്നു
ആ​ധു​നി​ക ട്രെ​യി​ൻ ബോ​ഗി​ക​ളു​ടെ ഉ​ത്പാ​ദ​നം കൂ​ട്ടും
ശ്രീ​റാം കൃ​ഷ്ണ​ൻ ട്വി​റ്റ​ർ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ
എ​യ​ർ​ഇ​ന്ത്യ പു​തി​യ വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ചു
ഡി ഇഎൽഇഡി പ്രവേശനം 30 വരെ
2028ൽ ഇന്ത്യ #3
സ്വർണം ഇറക്കുമതി മൂന്നു മടങ്ങായി
മ​ഹീ​ന്ദ്ര​യും ഫോ​ർ​ഡും സ​ഹ​ക​ര​ണ​ത്തി​ന്
ഹോം സോൾ തെയ്യന്പാട്ടിൽ പ്രവർത്തനം തുടങ്ങി
നിഫ്റ്റിക്കു റിക്കാർഡ്
വിസ്റ്റാഡോം കുതിച്ചുതുടങ്ങി, ജനശതാബ്ദി എക്സ്പ്രസിനൊപ്പം
വിലത്തകർച്ചയിൽ കാർഷികമേഖല; കുരുമുളകും വെളിച്ചെണ്ണയും താഴുന്നു
അക്കൗണ്ടുകളിൽ മിനിമം ബാലൻസ്: പി​​ഴ തീ​​രു​​മാ​​നം എ​​സ്ബി​​ഐ പു​​നഃ​​പ​​രി​​ശോ​​ധി​​ച്ചേക്കും
പ്രതികൂല സാഹചര്യത്തിലും മുന്നേറി സൂചികകൾ
ചരക്കുസേവന നികുതി ഒരു പൊതു അവലോകനം
വിദേശനാണ്യശേഖരം: ഇന്ത്യക്ക് എട്ടാംസ്ഥാനം
യാത്രക്കാരുടെ അഭിപ്രായമറിയാൻ ടാബ്‌ലെറ്റുമായി റെയിൽവേ
സമ്മാനങ്ങളുമായി ഖത്തർ എയർവേസ്
പുതിയ നിയമങ്ങൾ പാലിക്കാൻ സാവകാശം വേണമെന്ന് ടെലികോം കമ്പനികൾ
LATEST NEWS
റഷ്യയിൽ ഭീകരാക്രമണം: മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
പി​റ​ന്നു​വീ​ണ് ആ​റു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ കു​ഞ്ഞി​ന് ആ​ധാ​ര്‍ ന​മ്പ​ര്‍
ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​ദി​നം: യു​പി​യി​ൽ 100 ത​ട​വു​കാ​രെ വി​ട്ട​യ​യ്ക്കുന്നു
‘ഡ്യൂ​ക്ക് ഓ​ഫ് ബ​ക്കിം​ഗ്ഹാ​മി’​നെ 400 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക​ണ്ടു​കി​ട്ടി
അ​ക്സ​ർ തി​രി​ച്ചെ​ത്തി; ജ​ഡേ​ജ പു​റ​ത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.