ജി​എ​സ്ടി നി​ര​ക്കു മാറ്റം നി​ക്ഷേ​പ​ങ്ങ​ളെ ബാ​ധി​ക്കും: ഹ്യൂ​ണ്ടാ​യി
ജി​എ​സ്ടി നി​ര​ക്കു മാറ്റം നി​ക്ഷേ​പ​ങ്ങ​ളെ ബാ​ധി​ക്കും: ഹ്യൂ​ണ്ടാ​യി
Wednesday, September 13, 2017 12:09 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ച​​​​ര​​​​ക്കുസേ​​​​വ​​​​നനി​​​​കു​​​​തിനി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ൽ ഇ​​​​ട​​​​യ്ക്കി​​​​ടെ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന​​​​തു രാ​​​​ജ്യ​​​​ത്തെ നി​​​​ക്ഷേ​​​​പ സാ​​​​ധ്യ​​​​ത​​​​ക​​​​ളെ മോ​​​​ശ​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു ഹ്യൂ​​​​ണ്ടാ​​​​യി മോ​​​​ട്ടോ​​​​ർ ഇ​​​​ന്ത്യ. നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ലെ സ്ഥി​​​​ര​​​​ത​​​​യി​​​​ല്ലാ​​​​യ്മ​​​​യും ഹ്ര​​​​സ്വ​​​​കാ​​​​ല നി​​​​കു​​​​തി​​​​ക​​​​ളും രാ​​​​ജ്യ​​​​ത്തു പു​​​​തി​​​​യ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​നു വി​​​​ഘാ​​​​ത​​​​മാ​​​​കു​​​​മെ​​​​ന്നു ഹ്യൂ​​​​ണ്ടാ​​​​യ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ൽ രം​​​​ഗ​​​​ത്തെ പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ളി​​​​ൽ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​ൻ സം​​​​രം​​​​ഭ​​​​ക​​​​രെ കി​​​​ട്ടാ​​​​തെ വ​​​​രു​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്നു.


ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ചേ​​​​ർ​​​​ന്ന ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​വി​​​​ധ മോ​​​​ഡ​​​​ൽ കാ​​​​റു​​​​ക​​​​ളു​​​​ടെ സെ​​​​സ് ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​ പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ജി​​​​എ​​​​സ്ടി നി​​​​ര​​​​ക്കു​​​​ക​​​​ൾ ഇ​​​​ട​​​​യ്ക്കി​​​​ടെ മാ​​​​റ്റു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ഹ്യൂ​​​​ണ്ടാ​​​​യ് രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.