കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുമെന്ന് ആമസോൺ
കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുമെന്ന് ആമസോൺ
Friday, September 15, 2017 11:55 AM IST
കൊ​ച്ചി: ആ​മ​സോ​ണി​ലൂ​ടെ കേ​ര​ള​ത്തി​ൽ വ​ലി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ൽ ര​ണ്ടു മ​ട​ങ്ങ് വ​ർ​ധ​ന. എ​ച്ച്ഡി-​സ്മാ​ർ​ട്ട് ടി​വി, ഫ്ര​ണ്ട് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​നു​ക​ൾ, മൈ​ക്രോ​വേ​വ് ഓ​വ​നു​ക​ൾ, റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യും വി​റ്റുപോ​കു​ന്ന​ത്. ആ​മ​സോ​ണി​ലൂ​ടെ​യു​ള്ള ബി​പി​എ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ൽ എ​ട്ടു മ​ട​ങ്ങാ​ണ് വ​ർ​ധ​ന. ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് ബി​പി​എ​ൽ ആ​മ​സോ​ണി​ലൂ​ടെ വി​ല്പ​ന തു​ട​ങ്ങി​യ​ത്.

കേ​ര​ള​ത്തി​ൽ മി​ക​ച്ച ശൃം​ഖ​ല​യു​ള്ള ആ​മ​സോ​ണി​ന് ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ക്താ​ക്ക​ളു​ള്ള​ത് കൊ​ച്ചി​യി​ലാ​ണ്. തൊ​ട്ടു​പി​ന്നാ​ലെ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കൊ​ല്ലം, പാ​ല​ക്കാ​ട് ന​ഗ​ര​ങ്ങ​ളാ​ണ്. ബ്രാ​ൻ​ഡു​ക​ളി​ൽ ബി​പി​എ​ൽ, ഐ​എ​ഫ്ബി, വേ​ൾ​പൂ​ൾ, സോ​ണി, പാ​ന​സോ​ണി​ക്, ടി​സി​എ​ൽ, സാം​സം​ഗ്, എ​ൽ​ജി തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് കേ​ര​ള​ത്തി​ൽ പ്രി​യം.
കേ​ര​ളം ആ​മ​സോ​ണി​നു പ്രി​യ​പ്പെ​ട്ട വി​പ​ണി​യാ​ണ്. വി​ശാ​ല​മാ​യ ഉ​ത്പ​ന്ന​നി​ര​യും മി​ക​ച്ച ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സേ​വ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലെ ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.


ആ​മ​സോ​ണ്‍ ന​ട​പ്പാ​ക്കു​ന്ന നോ ​കോ​സ്റ്റ് ഇ​എം​ഐ പ​ദ്ധ​തി​യും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മികച്ച ഷോ​പ്പിം​ഗ് അ​നു​ഭ​വം നല്കുന്നു​ണ്ടെ​ന്ന് ആ​മ​സോ​ണ്‍ ഇ​ന്ത്യ അ​പ്ല​യ​ൻ​സ​സ് ആ​ൻ​ഡ് ഓ​ട്ടോ​മോ​ട്ടീ​വ് കാ​റ്റ​ഗ​റി ലീ​ഡ​ർ സു​ചി​ത് സു​ഭാ​സ് പ​റ​ഞ്ഞു.

ആ​മ​സോ​ൺ വ​ഴി കൊ​ച്ചി​യി​ൽ വി​ൽ​ക്കു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ 65 ശ​ത​മാ​ന​വും മൈ​ക്രോ​വേ​വ് ഓ​വ​നും വാ​ഷിം​ഗ് മെ​ഷീ​നു​മാ​ണ്. ബി​പി​എ​ൽ, ഐ​എ​ഫ്ബി, ഹ​യ​ർ എ​ന്നി​വ​യു​ടെ വാ​ഷിം​ഗ് മെ​ഷീ​ൻ, ഐ​എ​ഫ്ബി​യു​ടെ മൈ​ക്രോ​വേ​വ് ഓ​വ​ൻ, വേ​ൾ​പൂ​ൾ റ​ഫ്രി​ജ​റേ​റ്റ​ർ, സാ​ന്യോ, ടി​സി​എ​ൽ, മൈ​ക്രോ​മാ​ക്സ് എ​ന്നി​വ​യു​ടെ ടി​വി എ​ന്നി​വ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന മ​റ്റു​ത്‌​പ​ന്ന​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.