മഴക്കാല യാത്രകൾ:മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യം ദു​ബാ​യിയെ​ന്നു സ​ർ​വേ
Saturday, September 16, 2017 11:16 AM IST
കൊ​ച്ചി: ജൂ​ണ്‍ മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള മ​ണ്‍സൂ​ണ്‍ കാ​ല​ത്ത് കേ​ര​ള​ത്തി​ൽ​നി​ന്ന് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത് ദു​ബാ​യ്, ക്വാലാ​ലം​പുർ, ബാ​ങ്കോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ട്. ഓ​ണ്‍ലൈ​ൻ ബു​ക്കിം​ഗ് സ്ഥാ​പ​ന​മാ​യ ബു​ക്കിം​ഗ് ഡോ​ട്ട്കോം ന​ട​ത്തി​യ സ​ർ​വേ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സിം​ഗ​പ്പൂ​ർ, പ​ട്ടാ​യ എ​ന്നി​വ​യാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ന​ഗ​ര​ങ്ങ​ൾ ന്യൂ​യോ​ർ​ക്കും പ​ഡാം​ഗു(​ഇ​ന്തോ​നേ​ഷ്യ)​മാ​യി​രു​ന്നെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​ബു​ദാ​ബി​യി​ലേ​ക്കും പാ​രീ​സി​ലേ​ക്കും പ​റ​ക്കാ​നാ​ണ് കൂ​ടു​ത​ൽ പേ​ർ താ​ത്പ​ര്യം കാ​ട്ടി​യ​ത്. സിം​ഗ​പ്പൂ​ർ, ല​ണ്ട​ൻ, പ​ട്ടാ​യ, കൊ​ളം​ബോ എ​ന്നീ ന​ഗ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തു​പോ​ലെ ഈ ​വ​ർ​ഷ​വും പ്രി​യ​പ്പെ​ട്ട​തു​ത​ന്നെ​യെ​ന്ന് ബു​ക്കിം​ഗ് ഡോ​ട്ട്കോം പ​റ​യു​ന്നു.


ആ​ഭ്യ​ന്ത​ര​ യാ​ത്ര​ക​ളി​ൽ മും​ബൈ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നാ​മ​ത്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ഗു​രു​വാ​യൂ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്രി​യ​ന​ഗ​ര​മാ​യി​രു​ന്ന മൈെ​സു​രു​വി​നെ പി​ന്ത​ള്ളി ഈ ​വ​ർ​ഷം മു​ന്നേ​റി​യ​ത് വ​ർ​ക്ക​ല​യാ​ണ്. ആ​ഭ്യ​ന്ത​ര ടൂ​റി​സം രം​ഗ​ത്ത് കൊ​ച്ചി​യാ​ണു മ ു​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.