ഓട്ടോസ്പോട്ട് / ഐബി
ഉത്സവകാലത്തെ വരവേൽക്കാൻ വാഹനനിർമാതാക്കൾ ഒരുങ്ങിക്കഴിഞ്ഞു. പുതിയ രൂപത്തിലും ഭാവത്തിലും പുതിയ വാഹനങ്ങളും മുന്‍പ് നിരത്തിലെത്തിയവയുടെ മുഖം മിനുക്കിയ വേരിയന്റുകളും നിർമാതാക്കൾ ഇന്ത്യൻ വാഹനപ്രേമികൾക്കായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിസാൻ ഇന്ത്യയും അക്കൂട്ടത്തിൽ തങ്ങളുടെ ഹാച്ച് ബാക്ക് മോഡലായ മൈക്രയുടെ ലിമിറ്റഡ് എഡിഷൻ വേരിയന്റ് പുറത്തിറക്കി. നിസാൻ മൈക്ര ഫാഷൻ എഡിഷൻ എന്നു പേരിട്ടിരിക്കുന്ന ഈ വേരിയന്റ് പേരുപോലെതന്നെ ഫാഷനബിളാണ്.
ഇറ്റാലിയൻ ബ്രാൻഡ് ആയ യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനറ്റോണിൽനിന്ന് ഉൾക്കൊണ്ട എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈനാണ് ഈ വേരിയന്റിനു നല്‍കിയിരിക്കുന്നത്. മൈക്രയുടെ എക്സ്എൽ സിവിടി വേരിയന്റിൽ വിരിഞ്ഞ ഫാഷൻ വേരിയന്റ് ഫാഷൻ ബ്ലാക്ക്, ഫാഷൻ ഓറഞ്ച് എന്നീ നിറങ്ങളിലാണ് നിരത്തിലിറങ്ങുന്നത്.
സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഫാഷനിൽ "നിസാൻ കണക്ട്' കണക്ടിവിറ്റിയുണ്ട്. ഇതാദ്യമായി 6.2 ഇഞ്ച് ടച്ച് സ്ക്രീൻ ഓഡിയോ വിഷ്വൽ നാവിഗേഷനാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.
സ്റ്റൈലിഷ് ലുക്ക്
ആരെയും ആകർഷിക്കുന്ന ലുക്കാണ് ഫാഷൻ എഡിഷന്റെ മുഖമുദ്ര. പുറത്ത് ഡോറുകളിലും ബോണറ്റിലും ഓട്ടോമാറ്റിക് റിയർവ്യൂ മിററുകളിലും ഫാഷന്റെ പ്രതീകമായ കട്ടികൂടിയ സ്ട്രിപ്പുകളുണ്ട്. കൂടാതെ, മറ്റാരും പരീക്ഷിക്കാത്ത രീതിയിൽ ബ്ലാക്ക് അലോയിയുടെ ഒരു സ്പോക്കിൽ ഓറഞ്ച് നിറവും നല്‍കിയിട്ടുണ്ട്.
ഉള്ളിലും ഓറഞ്ചിന്റെ ചാരുത
പിയാനോ ബ്ലാക്കിനൊപ്പം ഓറഞ്ചു നിറമാണ് ഇന്റീരിയറിലെ ആകർഷണം. ഓറഞ്ച് സ്റ്റിച്ചിംഗുള്ള യൂറോപ്യൻ ബ്ലാക്ക് സീറ്റുകൾ, ഡിസൈനർ ഫ്ലോർമാറ്റുകൾ, ഡിസൈനർ ഹെഡ് റെസ്റ്റ് എന്നിവയ്ക്കെല്ലാം ബെനറ്റോണിന്റെ കൈയൊപ്പു കാണാനാകും.
എൻജിൻ
മൈക്രയുടെ എക്സ്എൽ സിവിടി മോഡലിലാണ് ഫാഷൻ പിറന്നിരിക്കുന്നതെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ. 1.2 ലിറ്റർ 5 സ്പീഡ് പെട്രോൾ എൻജിൻ 76 ബിച്ച്പി പവറിൽ 104 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഈ വേരിയന്റിന് 19.34 കിലോമീറ്ററാണ് കന്പനി അവകാശപ്പെടുന്ന മൈലേജ്.
ഓഫറുകളുമുണ്ട്
ബെനറ്റോണിന്റെ പേഴ്സണൽ ആക്സസറീസിൽപ്പെടുന്ന ബെൽറ്റുകളും ഡിസൈനർ പേഴ്സുകളും ആദ്യ 500 ഉപയോക്താക്കൾക്കു നിസാൻ മൈക്ര ഫാഷൻ എഡിഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ അഞ്ച് വർഷത്തെ എക്സ്റ്റൻഡെഡ് വാറണ്ടി പാക്കേജും.
സുരക്ഷ
ഡ്രൈവർ എയർബാഗ്, ഇമ്മൊബിലൈസർ, എബിഎസ്, ഇബിഡി, സെൻട്രൽ ഡോർ ലോക്കിംഗ്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർലോക്ക്, ഫോളോ മി ഹോം ലാന്പുകൾ, ഡ്രൈവർ സീറ്റ്ബെൽറ്റ് വാണിഗ് ഇൻഡിക്കേറ്റർ, ഡുവൽ ഹോണ്‍, ലോ ഫ്യുവൽ ലെവൽ വാണിംഗ് ഇൻഡിക്കേറ്റർ, ഹെഡ്ലൈറ്റ് ഓണ്‍ വാണിംഗ് ഇൻഡിക്കേറ്റർ, നിസാൻ കണക്ട് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകൾ.
ഇവിഎം നിസാൻ, കോട്ടയം
മൊബൈൽ: 9995803804
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.