മാരുതി സുസുകി ഇലക്‌ട്രിക് വാഹനരംഗത്തേക്ക്
Saturday, September 16, 2017 9:46 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് രാ​ജ്യം ചു​വ​ടു വ​യ്ക്കു​ന്പോ​ൾ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളും അ​ത​നു​സ​രി​ച്ച് പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്നു​ണ്ട്. നാ​നോ​യു​ടെ ഇ​ല​ക്‌​ട്രി​ക് പ​തി​പ്പി​റ​ക്കി ടാ​റ്റ​യും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ൾ മ​ഹീ​ന്ദ്ര നേ​ര​ത്തേത​ന്നെ ഈ ​മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി​ ഇ​ന്ത്യ​യും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ഗു​ജ​റാ​ത്തി​ൽ നി​ർ​മാ​ണ​ശാ​ല ആ​രം​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ് മാ​രു​തി. ഇ​തി​നാ​യി 60 കോ​ടി ഡോ​ള​ർ (3,840 കോ​ടി രൂ​പ) നി​ക്ഷേ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.


2010ൽ ​സ്വി​ഫ്റ്റി​ന്‍റെ ഇ​ല​ക്‌​ട്രി​ക് വേ​രി​യ​ന്‍റ് സ്വി​ഫ്റ്റ് റീ​വ് എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​മ്പ​നി ക​ട​ന്നി​ല്ല. ഇ​നി നി​ർ​മി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി​കൂ​ടി ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രി​ക്കും.