ചൈനീസ് വാഹനനിർമാതാക്കളായ ചെറിയും ഇന്ത്യയിലേക്ക്
Wednesday, September 20, 2017 9:56 PM IST
മും​ബൈ: ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കാ​ൻ ചൈ​നീ​സ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ചെ​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ. ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ലു​ള്ള സാ​ധ്യ​ത​ക​ളേ​ക്കു​റി​ച്ച് ക​മ്പ​നി പ​ഠ​നം തു​ട​ങ്ങി. ലോ​ക​ത്തെ അ​തി​വേ​ഗം വ​ള​രു​ന്ന വാ​ഹ​ന​വി​പ​ണി ചൈ​നീ​സ് നി​ർ​മാ​താ​ക്ക​ൾ ല​ക്ഷ്യം​വ​ച്ചു​തു​ട​ങ്ങി. നേ​ര​ത്തെ ചൈ​നീ​സ് ക​മ്പ​നി​യാ​യ സാ​യ്ക്കും ഇ​ന്ത്യ​യി​ൽ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന ക​യ​റ്റു​മ​തി ക​മ്പ​നി​യാ​യ ചെ​റി ടാ​റ്റ​യു​ടെ ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​റു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. പ്ലാ​റ്റ്ഫോം, എ​ൻ​ജി​ൻ വിഭാഗങ്ങളിൽ ഇ​രു ക​മ്പ​നി​ക​ളും സ​ഹ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി.

ചെ​റി​യു​ടെ മൈ​ക്രോ സെ​ഡാ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ക്യു​ക്യു, എ1, ​എം1 എ​ന്നി​വ​യും കോം​പാ​ക്ട് കാ​റാ​യ എ3​യും ടാ​റ്റാ മോ​ട്ടോ​ഴ്സി​നു വി​ൽ​ക്കു​മെ​ന്ന് 2014ൽ ​ഒ​രു ചൈ​നീ​സ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ടം നി​ക​ത്തി മൂ​ല​ധ​നം വ​ർ​ധി​പ്പി​ക്കാ​ൻ​വേ​ണ്ടി​യാ​ണ് വി​ല്പ​ന​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.