തമിഴ്നാട്ടിൽ പോഷെ 7,000 കോടി രൂപ നിക്ഷേപിക്കും
Saturday, September 23, 2017 10:54 AM IST
ചെ​ന്നൈ: യൂ​റോ​പ്യ​ൻ വാ​ഹ​നി​ർ​മാ​താ​ക്ക​ളാ​യ പോ​ഷെ ത​മി​ഴ്നാ​ട്ടി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്നു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി ഇ​തേ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ പോ​ഷെ നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി 7,000 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചേ​ക്കും. ഹ്യു​ണ്ടാ​യി മോ​ട്ടോ​ർ ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യ കി​യ മോ​ട്ടോ​ഴ്സി​ന്‍റെ 110 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം അ​ടു​ത്തി​ടെ ത​മി​ഴ്നാ​ടി​നു ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഹ്യു​ണ്ടാ​യി​യു​ടെ എ​ല്ലാ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളും ത​മി​ഴ്നാ​ട്ടി​ലാ​ണെ​ന്നി​രി​ക്കെ കി​യ​യു​ടെ പ്ലാ​ന്‍റ് ആ​ന്ധ്രപ്ര​ദേ​ശി​ലാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക.

ഈ ​വ​ർ​ഷം ആ​ദ്യം ഇന്ത്യൻ കാർ ബ്രാൻഡ് ആയ അം​ബാ​സ​ഡ​റിനെ പോ​ഷെ ഏ​റ്റെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ സി.​കെ. ബി​ർ​ള ഗ്രൂ​പ്പു​മാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങാ​ൻ ക​രാ​റൊ​പ്പി​ടു​ക​യും ചെ​യ്തി​രു​ന്നു. 700 കോ​ടി രൂ​പ​യാ​ണ് ബി​ർ​ള ഗ്രൂ​പ്പ് നി​ക്ഷേ​പി​ക്കു​ക.


സ്പോ​ർ​ട്സ് യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളാ​യ പോ​ഷെ 3008ലൂ​ടെ​യാ​യി​രി​ക്കും പോ​ഷെ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ര​ണ്ടാം ത​ല​മു​റ പോ​ഷെ 3008നെ ​അ​ടു​ത്തി​ടെ ചൈ​ന​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. യൂ​റോ​പ്പി​നു പു​റ​ത്തു​ള്ള പോ​ഷെ​യു​ടെ ഒ​രേ​യൊ​രു മാ​ർ​ക്ക​റ്റാ​ണ് ചൈ​ന.

1990ക​ളി​ൽ ഇ​ന്ത്യ വി​ട്ട പോ​ഷെ 2011ൽ ​തി​രി​ച്ചു​വ​ര​വി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.