ഇ​സാ​ഫ് ബാ​ങ്കി​ൽ​ മ​ണി​ട്രാ​ൻ​സ്ഫ​ർ സേ​വ​ന​ങ്ങ​ളും
ഇ​സാ​ഫ് ബാ​ങ്കി​ൽ​ മ​ണി​ട്രാ​ൻ​സ്ഫ​ർ  സേ​വ​ന​ങ്ങ​ളും
Saturday, September 30, 2017 11:07 AM IST
കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കും വീ​​​സ്മാ​​​ൻ ഫോ​​​റെ​​​ക്സും ചേ​​​ർ​​​ന്ന് ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ൽ വെ​​​സ്റ്റേ​​​ണ്‍ യൂ​​​ണി​​​യ​​​ൻ മ​​​ണി​​​ട്രാ​​​ൻ​​​സ്ഫ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ചു. ഇ​​​തി​​​ലൂ​​​ടെ ബാ​​​ങ്കി​​​ന്‍റെ എ​​​ല്ലാ ശാ​​​ഖ​​​ക​​​ളി​​​ൽ​​​നി​​​ന്നും വി​​​ദേ​​​ശ​​​ത്തേ​​​ക്കു പ​​​ണം അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ക​​​ഴി​​​യു​​​മെ​​​ന്ന് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. വീ​​​സ്മാ​​​ൻ ഫോ​​​റെ​​​ക്സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റെ​​​ജി കെ. ​​​ഏ​​​ലി​​​യാ​​​സ്, ഇ​​​സാ​​​ഫ് ബാ​​​ങ്ക് ട്ര​​​ഷ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി എ​​​ൻ.​​​എ. മു​​​ര​​​ളി, ഫോ​​​റെ​​​ക്സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി കെ.​​​കെ. ച​​​ന്ദ്രാം​​​ഗ​​​ദൻ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.