ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് 12,000 കോടി രൂപ
Saturday, September 30, 2017 11:07 AM IST
ന്യൂഡ​ൽ​ഹി: ജൂ​ലൈമാ​സ​ത്തെ ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി)​യി​ൽ 12,000 കോ​ടി രൂ​പ​യേ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് (ഐ​ടി​സി) ആ​യി അ​നു​വ​ദി​ച്ചു​ള്ളൂ. 65,000 കോ​ടി രൂ​പ​യ്ക്ക് അ​പേ​ക്ഷ ല​ഭി​ച്ചി​രു​ന്നു. മൊ​ത്തം 95,000 കോ​ടി രൂ​പ​യാ​ണ് ആ ​മാ​സ​ത്തെ വ്യാ​പാ​ര​ത്തി​നു ല​ഭി​ച്ച നി​കു​തി.

പ​ഴ​യ ഉ​ത്​പ​ന്ന​ങ്ങ​ൾ​ക്കു കൊ​ടു​ത്ത എ​ക്സൈ​സ് ഡ്യൂ​ട്ടി​യും വാ​റ്റും ജി​എ​സ്ടി​യി​ൽ​നി​ന്നു കി​ഴി​ക്കാ​ൻ കൊ​ടു​ത്ത അ​നു​മ​തി ഉ​പ​യോ​ഗി​ച്ചാ​ണു വ​ലി​യ തു​ക ഐ​ടി​സി ആ​വ​ശ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.