ഇലക്‌ട്രിക് കാറുകൾ നിർമിക്കാൻ ടാറ്റാ മോട്ടോഴ്സിന് കരാർ
ഇലക്‌ട്രിക് കാറുകൾ നിർമിക്കാൻ ടാറ്റാ മോട്ടോഴ്സിന് കരാർ
Saturday, September 30, 2017 11:07 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി ടാ​റ്റാ മോ​ട്ടോ​ഴ്സ് 10,000 ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ നി​ർ​മി​ക്കും. ഇ​തി​നു​ള്ള കാ​രാ​ർ ടാ​റ്റാ മോ​ട്ടോ​ഴ്സി​നു ല​ഭി​ച്ചു. ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും കാ​ർ​ബണ്‌ പു​റം​ത​ള്ള​ലും കു​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്ക് 1,120 കോ​ടി രൂ​പ​യ്ക്കാ​ണ് ടാ​റ്റ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ല്കു​ക.

ഏ​റ്റ​വും കു​റ​ഞ്ഞ തു​ക​യ്ക്ക് കാ​റു​ക​ൾ ന​ല്കാ​മെ​ന്ന് ടെ​ൻ​ഡ​റി​ൽ ടാ​റ്റ രേ​ഖ​പ്പെ​ടു​ത്തി. കാ​റൊ​ന്നി​ന് 11.2 ല​ക്ഷം രൂ​പ​യ്ക്കാ​ണ് സ​ർ​ക്കാ​രി​നു​വേ​ണ്ടി കാ​റു​ക​ൾ ​നി​ർ​മി​ക്കു​ക. ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി), അ​ഞ്ചു വ​ർ​ഷം വാ​റ​ണ്ടി എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ക​യാ​ണി​തെ​ന്ന് ഊ​ർജ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള എ​ന​ർ​ജി എ​ഫി​ഷ​ൻ​സി സ​ർ​വീ​സ​സ് ലി​മി​റ്റ​ഡ് (ഇ​ഇ​എ​സ്എ​ൽ) അ​റി​യി​ച്ചു.

ആ​ദ്യഘ​ട്ട​ത്തി​ൽ 500 ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളാ​ണ് ടാ​റ്റ ഇ​ഇ​എ​സ്എ​ലി​നു കൈ​മാ​റു​ക. ന​വം​ബ​റി​ൽ ഇ​തു​ണ്ടാ​കും. ശേ​ഷി​ക്കു​ന്ന​വ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് കൈ​മാ​റു​ക.

രാ​ജ്യ​ത്ത് ഇ​പ്പോ​ൾ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യ്ക്ക് ക​രാ​ർ ല​ഭി​ച്ചി​ല്ല. 13 ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു മ​ഹീ​ന്ദ്ര​യു​ടെ വാ​ഗ്ദാ​നം. ടാ​റ്റ​യു​ടെ ടെ​ൻ​ഡ​ർ തു​ക​യു​മാ​യി സാ​മ്യ​പ്പെ​ടു​ത്തി​യാ​ൽ മ​ഹീ​ന്ദ്ര​യ്ക്കും ക​രാ​ർ ല​ഭി​ച്ചേ​ക്കും. ഇ​തി​ന് ചൊ​വ്വാ​ഴ്ച വ​രെ സാ​വ​കാ​ശം ന​ല്കി​യി​ട്ടു​ണ്ട്.


ജ​പ്പാ​ന്‍റെ നി​സാ​ൻ മോ​ട്ടോ​ഴ്സും ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ജ​പ്പാ​നി​ൽ ക​മ്പ​നി ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ ടെ​ൻ​ഡ​ർ ത​ള്ളി.

നി​ല​വി​ൽ 60 ശ​ത​മാ​നം ഓ​ർ​ഡ​ർ ടാ​റ്റ​യ്ക്കു ന​ല്കി. വി​ല കു​റ​ച്ച് കാ​റു​ക​ൾ ന​ല്കാ​ൻ ത​യാ​റാ​യാ​ൽ 40 ശ​ത​മാ​നം ഓ​ർ​ഡ​ർ മ​ഹീ​ന്ദ്ര​യ്ക്കു ല​ഭി​ക്കും. അ​ല്ലെ​ങ്കി​ൽ അ​തും ടാ​റ്റ​യ്ക്കു സ്വ​ന്ത​മാ​കും. മ​ഹീ​ന്ദ്ര​യു​ടെ തീ​രു​മാ​നം ല​ഭി​ച്ച​ശേ​ഷം ഈ ​മാ​സം പ​കു​തി​യോ​ടെ അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ഇ​ഇ​എ​സ്എ​ൽ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റി​ലാ​ണ് 10,000 ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഇ​ഇ​എ​സ്എ​ൽ ആ​ഗോ​ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്.

ഇ​ല​ക്‌​ട്രി​ക് ആ​കു​ന്ന​ത് ടി​ഗോ​ർ

ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ സെ​ഡാ​ൻ മോ​ഡ​ലാ​യ ടി​ഗോ​റി​ന്‍റെ ഇ​ല​ക്‌​ട്രി​ക് പ​തി​പ്പാ​ണ് ഇ​ഇ​എ​സ്എ​ലി​നു​വേ​ണ്ടി നി​ർ​മി​ക്കു​ക. എ​ന്നാ​ൽ, വാ​ഹ​ന​ത്തി​ലു​പ​യോ​ഗി​ക്കു​ന്ന ബാ​റ്റ​റി​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത​വ​യാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.