സേവിംഗ്സ് പിൻവലിക്കാൻ ചാർജില്ലെന്ന് എസ്ബിഐ
സേവിംഗ്സ് പിൻവലിക്കാൻ ചാർജില്ലെന്ന് എസ്ബിഐ
Monday, October 2, 2017 12:01 PM IST
മും​ബൈ: മി​നി​മം ബാ​ല​ൻ​സ് സ​ന്പ്രദാ​യം പ​രി​ഷ്ക​രി​ച്ച​തി​നു പി​ന്നാ​ലെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ക്ലോ​സിം​ഗ് ചാ​ർ​ജും ജി​എ​സ്ടി​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) പി​ൻ​വലി​ച്ചു. ഈ ​മാ​സം ഒ​ന്നു മു​ത​ൽ പു​തി​യ രീ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി എ​സ്ബി​ഐ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ചു​രു​ങ്ങി​യ​ത് ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​ക്കൗ​ണ്ടു​ക​ൾ​ക്കും അ​ക്കൗ​ണ്ട് തു​ട​ങ്ങി 14 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ൻ​വ​ലി​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് ഈ ​ഒ​ഴി​വു ല​ഭി​ക്കു​ക. എന്നാൽ, ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്ക​മു​ള്ള സേ​വിം​ഗ്സ് പി​ൻ​വ​ലി​ക്കാ​ൻ ക്ലോ​സിം​ഗ് ചാ​ർ​ജും ജി​എ​സ്ടി​യും ന​ല്ക​ണം.


നേ​ര​ത്തെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് 500 രൂ​പ​യും 18 ശ​ത​മാ​നം ജി​എ​സ്ടി​യും എ​സ്ബി​ഐ ഈ​ടാ​ക്കി​യി​രു​ന്നു. ഉ​പ​യോ​ക്തൃ​സൗ​ഹൃ​ദ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​സ്ബി​ഐ​യു​ടെ ഈ ​മ​നം​മാ​റ്റം.
അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കി​യി​രു​ന്ന രീ​തി ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് എ​സ്ബി​ഐ പു​നഃ​ക്ര​മീ​ക​രി​ച്ച​ത്. ഇ​നി മു​ത​ൽ മെ​ട്രോ സി​റ്റി​ക​ളി​ൽ 5000 രൂ​പ​യ്ക്കു പ​ക​രം 3000 രൂ​പ മി​നി​മം ബാ​ല​ൻ​സ് അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചാ​ൽ മ​തി. പു​തി​യ മി​നി​മം ബാ​ല​ൻ​സ് നി​യ​മ​വും ഈ ​മാ​സം ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.