ഇ​നി മ​ല​യാ​ള​ത്തി​ലും ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ്
ഇ​നി മ​ല​യാ​ള​ത്തി​ലും  ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ്
Tuesday, October 3, 2017 11:32 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഓ​​​ൺ​​​ലൈ​​​ൻ വി​​​പ​​​ണി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ പു​​​തി​​​യ ത​​​ന്ത്ര​​​വു​​​മാ​​​യി പ്ര​​​മു​​​ഖ ഓ​​​ൺ​​​ലൈ​​​ൻ ഷോ​​​പ്പിം​​​ഗ് സൈ​​​റ്റാ​​​യ പേ​​​ടി​​​എം മാ​​​ൾ. കു​​​ട്ടി​​​ക​​​ള്‍ മു​​​ത​​​ല്‍ പ്രാ​​​യ​​​മാ​​​യ​​​വ​​​ര്‍ വ​​​രെ ഇ​​പ്പോ​​ൾ ഓ​​​ണ്‍​ലൈ​​​ന്‍ ഷോ​​​പ്പിം​​​ഗ് സൈ​​​റ്റു​​​ക​​​ളെ​ ആ​​​ശ്ര​​​യി​​​ക്കു​​​ന്നു​​ണ്ട്. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​രം സൈ​​​റ്റു​​​ക​​​ളി​​​ലെ പ്ര​​​ധാ​​​ന പ്ര​​​ശ്‌​​​നം ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു​​​ള്ള ഭാ​​​ഷ ഇം​​​ഗ്ലീ​​​ഷ് മാ​​​ത്ര​​​മാ​​​ണെ​​​ന്ന​​​താ​​​ണ്.

പ്ര​​​ധാ​​​ന ഓ​​​ണ്‍​ലൈ​​​ന്‍ ഷോ​​​പ്പിം​​​ഗ് സൈ​​​റ്റു​​​ക​​​ളാ​​​യ ആ​​​മ​​​സോ​​​ണ്‍, ഫ്ലി​​​പ്കാ​​​ര്‍​ട്ട്, സ്‌​​​നാ​​​പ്ഡീ​​​ല്‍, മി​​​ന്ത്ര തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം നി​​​ല​​​വി​​​ല്‍ ഇം​​​ഗ്ലീ​​ഷി​​​ലാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ചെ​​​യ്യു​​​ന്ന​​​ത്. വി​​​വി​​​ധ സം​​​രം​​​ഭ​​​ക​​​ര്‍ സൈ​​​റ്റി​​​ലി​​​ടു​​​ന്ന ഉ​​​ത്​​​പന്ന​​​ങ്ങ​​​ള്‍ ഓ​​​ര്‍​ഡ​​​ര്‍ ചെ​​​യ്യു​​​ന്ന രീ​​​തി, സൈ​​​റ്റു​​​ക​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന​​​തെ​​​ങ്ങ​​​നെ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​ല​​​യാ​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള പ്രാ​​​ദേ​​​ശി​​​ക​​​ഭാ​​​ഷ​​​ക​​​ളി​​​ല്‍ ന​​​ല്‍​കി ഓ​​​ണ്‍​ലൈ​​​ന്‍ ഷോ​​​പ്പിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ല്‍ വി​​​പ്‌​​​ള​​​വം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണ് പേ​​​ടി​​​എം മാ​​​ള്‍. പ​​​ത്ത് പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് പേ​​​ടി​​​എം മാ​​​ള്‍ ല​​​ഭ്യ​​​മാ​​​കു​​​ക. മ​​​ല​​​യാ​​​ള​​​ത്തി​​​നു പു​​​റ​​​മെ ഹി​​​ന്ദി, ക​​​ന്ന​​​ഡ, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ഗു​​​ജ​​​റാ​​​ത്തി, മ​​​റാ​​​ത്തി, ബം​​​ഗാ​​​ളി, ഒ​​​റി​​​യ, പ​​​ഞ്ചാ​​​ബി എ​​​ന്നീ ഭാ​​​ഷ​​​ക​​​ളാ​​​ണ് പേ​​​ടി​​​എം മാ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 30 മു​​​ത​​​ല്‍ 40% വ​​​രെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം. ഇ​​​പ്പോ​​​ള്‍ മ​​​റ്റ് ഓ​​​ണ്‍​ലൈ​​​ന്‍ ഷോ​​​പ്പിം​​​ഗ് സൈ​​​റ്റു​​​ക​​​ളു​​​മാ​​​യി മ​​​ത്സ​​​രി​​​ച്ച് മൂ​​​ന്നാം സ്ഥാ​​​നം സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഫ്ലി​​​പ്കാ​​​ര്‍​ട്ടും ആ​​​മ​​​സോ​​​ണു​​​മാ​​​ണ്. സൂ​​​പ്പ​​​ര്‍ കാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​ര്‍ എ​​​ന്ന പേ​​​രി​​​ല്‍ പേ​​​ടി​​​എം മാ​​​ള്‍ മൂ​​​ന്ന് മു​​​ത​​​ല്‍ അ​​​ഞ്ച് വ​​​രെ ദീ​​​പാ​​​വ​​​ലി ഓ​​​ഫ​​​ര്‍ ന​​​ല്‍​കു​​​ന്നു​​​ണ്ട്.ദൈ​​​നം​​​ദി​​​ന ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പ​​​ത്ത് ഉ​​​ല്‍​പ​​​ന്ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​മ്പോ​​​ള്‍ 2500 രൂ​​​പ വ​​​രെ​​​യും പ​​​ണം തി​​​രി​​​കെ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് ഓ​​ഫ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.