ലിസ്റ്റ് ചെയ്ത കന്പനികളിൽ ചെയർമാനും എംഡിയും രണ്ടു പേരാകണം: ശിപാർശ
ലിസ്റ്റ് ചെയ്ത കന്പനികളിൽ ചെയർമാനും എംഡിയും രണ്ടു പേരാകണം: ശിപാർശ
Thursday, October 5, 2017 11:32 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഹ​രി​വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്ത ക​ന്പ​നി​ക​ളി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​വും ഒ​രേ ആ​ൾ വ​ഹി​ക്ക​രു​തെ​ന്നു ശി​പാ​ർ​ശ. ക​ന്പ​നി ഭ​ര​ണം സം​ബ​ന്ധി​ച്ച സെ​ബി (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) നി​യോ​ഗി​ച്ച ഉ​ദ​യ് കൊ​ട്ട​ക് ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ലാ​ണു ശി​പാ​ർ​ശ.

റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ചു ന​വം​ബ​ർ നാ​ലു​വ​രെ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്നു സെ​ബി അ​റി​യി​ച്ചു. അ​തി​നു​ശേ​ഷം സെ​ബി ക​ന്പ​നി​ഭ​ര​ണ ​മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ക്കും.

പ്ര​ധാ​ന ശി​പാ​ർ​ശ​ക​ൾ


* ലി​സ്റ്റ് ചെ​യ്ത ക​ന്പ​നി​ക​ളി​ൽ കു​റ​ഞ്ഞ​ത് ആ​റു ഡ​യ​റ​ക്ട​ർ​മാ​ർ വേ​ണം. ഒ​രു സ്വ​ത​ന്ത്ര സ്ത്രീ ​ഡ​യ​റ​ക്ട​ർ എ​ങ്കി​ലും വേ​ണം.
* നോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റുടെ പ്രാ​യ​പ​രി​ധി 75 വ​യ​സ് ആയിരിക്കണം. ഇ​തു​ ക​ഴി​ഞ്ഞും തു​ട​ര​ണ​മെ​ങ്കി​ൽ പ്ര​ത്യേ​ക പ്ര​മേ​യം പാ​സാ​ക്ക​ണം.
* സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ രാ​ജി​വ​ച്ചാ​ൽ അ​തി​ന്‍റെ കാ​ര​ണം വി​ശ​ദ​മാ​യി പ​ര​സ്യ​പ്പെ​ടു​ത്ത​ണം.
* ഒ​രാ​ൾ പ​ര​മാ​വ​ധി എ​ട്ടു ലി​സ്റ്റ​ഡ് ക​ന്പ​നി​ക​ളി​ലേ ഡ​യ​റ​ക്ട​ർ ആ​കാ​വൂ.
* ക​ന്പ​നി ഡ​യ​റ​ക്ട​ർ​മാ​രി​ൽ പ​കു​തി സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രാ​യി​രി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.