ജി​എ​സ്ടിക്കുശേ​ഷം ‌ന​ഷ്ടം 400 കോ​ടി: മന്ത്രി ഐ​സ​ക്
ജി​എ​സ്ടിക്കുശേ​ഷം ‌ന​ഷ്ടം 400 കോ​ടി: മന്ത്രി ഐ​സ​ക്
Saturday, October 7, 2017 11:11 AM IST
ആ​​ല​​പ്പു​​ഴ: ജി​​എ​​സ്ടി വ​​ന്ന​​തി​​നു​​ശേ​​ഷം സം​​സ്ഥാ​​ന​​ത്തി​​നു പ്ര​​തി​​മാ​​സം ന​​ഷ്ടം 400 കോ​​ടി രൂ​​പ​​യെ​​ന്നു ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്. ആ​​ല​​പ്പു​​ഴ​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജി​​എ​​സ്ടി സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി ഇ​​നി​​യും രൂ​​ക്ഷ​​മാ​​ക്കും. ക​​യ​​റ്റു​​മ​​തി, ചെ​​റു​​കി​​ട വ്യാ​​പാ​​ര മേ​​ഖ​​ല​​ക​​ളെ ജി​​എ​​സ്ടി പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു.

ജി​​എ​​സ്ടി വ​​ന്നാ​​ൽ ക​​യ​​റ്റു​​മ​​തി വ​​ർ​​ധി​​ക്കേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ൽ, ഉ​​ണ്ടാ​​യി​​ല്ല. ജി​​എ​​സ്ടി വ​​ൻ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ലേ​​ക്കു ന​​യി​​ച്ചു. നി​​കു​​തി കു​​റ​​ഞ്ഞി​​ട്ടും വി​​ല കു​​റ​​ഞ്ഞി​​ല്ല. ജി​​എ​​സ്ടി​​യു​​ടെ പ്ര​​ത്യാ​​ഘാ​​തം വ​​രാ​​നി​​രി​​ക്കു​​ന്ന​​തേ​​യു​​ള്ളൂ.


നേ​​ര​​ത്തെ ഒ​​ന്ന​​ര​ കോ​​ടി​ വ​​രെ എ​​ക്സൈ​​സ് ഡ്യൂ​​ട്ടി കൊ​​ടു​​ക്കേ​​ണ്ട​​തി​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ലി​​പ്പോ​​ൾ സ്ഥി​​തി മാ​​റി. കു​​റ​​ഞ്ഞ തു​​ക​​യാ​​ണെ​​ങ്കി​​ലും നി​​കു​​തി അ​​ട​​യ്ക്ക​​ണം.
ജി​​എ​​സ്ടി പ​​രി​​ഷ്കാ​​ര​​ത്തെ​ക്കു​റി​​ച്ചു ച​​ർ​​ച്ച​ചെ​​യ്യാ​​ൻ ജി​​എ​​സ്ടി കൗ​​ണ്‍​സി​​ൽ സം​​സ്ഥാ​​ന, ജി​​ല്ലാ ത​​ല​​ങ്ങ​​ളി​​ൽ ഉ​​ട​​ൻ ചേ​​രു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.