മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ൽനി​ന്നു ടാ​റ്റാ പി​ന്മാ​റു​ന്നു
Saturday, October 7, 2017 9:41 PM IST
മും​ബൈ: ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ടാ​റ്റാ ഗ്രൂ​പ്പ് ടെ​ലി​കോം സേ​വ​ന മേ​ഖ​ല​യി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ന്നു. ഇ​താ​ദ്യ​മാ​ണു ഗ്രൂ​പ്പ് ഒ​രു വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​ത്. ഒ​റ്റ​യ്ക്കും കൂ​ട്ടു​ചേ​ർ​ന്നും മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​യി​ൽ പ​ല​വ​ട്ടം ശ്ര​മി​ച്ചി​ട്ടും ടാ​റ്റാ ഗ്രൂ​പ്പി​നു പി​ടി​ച്ചു‌നി​ൽ​ക്കാ​നാ​യി​ല്ല.

രാ​ജ്യ​ത്തെ 19 ടെ​ലി​കോം സ​ർ​ക്കി​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​റ്റാ ടെ​ലി സ​ർ​വീ​സ​സ് ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള സ്പെ​ക്‌​ട്രം വി​ൽ​ക്കു​ക​യോ തി​രി​ച്ചു ന​ല്കു​ക​യോ ചെ​യ്യു​ന്ന​തി​നെ​പ്പ​റ്റി കേ​ന്ദ്ര ടെ​ലി​കോം വ​കു​പ്പു​മാ​യി ച​ർ​ച്ച ന​ട​ത്തി.

21 വ​ർ​ഷം മു​ൻ​പ് സി​ഡി​എം​എ സ​ർ​വീ​സു​മാ​യി തു​ട​ങ്ങി​യ ടാ​റ്റാ ടെ​ലി 2008ലാ​ണ് ജി​എ​സ്എം സ​ർ​വീ​സി​ലേ​ക്കു മാ​റി​യ​ത്. ജ​പ്പാ​നിലെ എ​ൽ​ടി​ടി ഡോ​കോ​മോ ആ​യി​രു​ന്നു പ​ങ്കാ​ളി. 2014ൽ ​ഡോ​കോ​മോ പി​ന്മാ​റി. പി​ന്നീ​ടു ക​ന്പ​നി വി​ൽ​ക്കാ​ൻ എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ തു​ട​ങ്ങി​യ​വയുമാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണു ന​ഷ്‌​ടം സ​ഹി​ച്ച് ബി​സി​ന​സ് നി​ർ​ത്തു​ന്ന​ത്.


ഇ​പ്പോ​ൾ 4.2 കോ​ടി വ​രി​ക്കാ​രും 3.5 ശ​ത​മാ​നം വി​പ​ണി പ​ങ്കുമു​ള്ള ടാ​റ്റാ ടെ​ലി​യു​ടെ ക​ട​ബാ​ധ്യ​ത 30,000 കോ​ടി​ക്കു മു​ക​ളി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ന​ഷ്‌​ടം 4,517 കോ​ടി.

ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ പു​തി​യ ചെ​യ​ർ​മാ​ൻ എ​ൽ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ആ​ദ്യ​ത്തെ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് മൊ​ബൈ​ലി​ൽനി​ന്നു​ള്ള പി​ന്മാ​റ്റം.