മ​ഹീ​ന്ദ്ര താ​ർ ഫെ​സ്റ്റ് 15നു കൊ​ച്ചി​യി​ൽ
Wednesday, October 11, 2017 12:18 PM IST
കൊ​​​ച്ചി: എ​​സ്‌​​യു​​വി നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര കൊ​​​ച്ചി​​​യി​​​ൽ 15ന് ​​താ​​​ർ ഫെ​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. കൊ​​​ച്ചി​ സി​​​യാ​​​ൽ ക​​​ണ്‍​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ​രാ​​​വി​​​ലെ 10ന് താ​​​ർ ഫെ​​​സ്റ്റി​​​ന്‍റെ ര​​​ണ്ടാം പ​​​തി​​​പ്പി​​​നു തു​​ട​​ക്കം കു​​റി​​ക്കുമെന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഓ​​​ഫ് റോ​​​ഡ് പ​​​രി​​​പാ​​​ടി​​​ക​​​ളും താ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും. താ​​​ർ പ​​​രേ​​​ഡ്, ഫോ​​​ർ​​​വീ​​​ൽ ഡ്രൈ​​​വ് ട്രെ​​​യി​​​ൽ ച​​​ല​​​ഞ്ച്, മ​​​ഡ് തെ​​​റാ​​​പ്പി തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ഒ​​​രു​​​ക്കു​​​ന്നു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.mahin draadventure.com/TharFest സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

14ന് ​​മ​​​ഹീ​​​ന്ദ്ര അ​​​ഡ്വ​​​ഞ്ചേ​​​ഴ്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്ല​​​ബ് ച​​​ല​​​ഞ്ചി​​​ന്‍റെ മൂ​​ന്നാം പ​​തി​​പ്പി​​നും സി​​​യാ​​​ൽ ക​​​ണ്‍​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ വേ​​​ദി​​​യാ​​​കും. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള 12 ഓ​​​ഫ് റോ​​​ഡ് ക്ല​​​ബ്ബു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ​വൈ​​​കു​​​ന്നേ​​​രം 6.30 മു​​​ത​​​ലും 15ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ലു​​​മു​​​ള്ള ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യാ​​​ണ് മ​​ത്സ​​രം ന​​​ട​​​ത്തു​​​ന്ന​​തെ​​ന്ന് മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര അ​​​ഡ്വ​​​ഞ്ച​​​ർ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ബി​​​ജോ​​​യ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.