ടാറ്റാ-തൈസൻക്രുപ്പ് ലയനത്തിനെതിരേ പ്രതിഷേധം ശക്തം
Saturday, October 21, 2017 11:15 AM IST
മും​ബൈ: ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ടാ​റ്റാ സ്റ്റീ​ലും ജ​ർ​മ​ൻ ക​മ്പ​നി​യാ​യ തൈ​സ​ൻ​ക്രു​പ്പും ത​മ്മി​ലു​ള്ള ല​യ​ന​ത്തി​നെ​തി​രേ ടാ​റ്റാ സ്റ്റീ​ലി​ന്‍റെ നെ​ത​ർ​ല​ൻ​ഡ്സ് യൂ​ണി​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത്.

യൂ​റോ​പ്യ​ൻ സ്റ്റീ​ൽ ഉ​ത്പാ​ദ​നം സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള ഇ​രു ക​മ്പ​നി​ക​ളു​ടെ​യും ശ്ര​മ​ത്തി​നെ​തി​രേ​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ടാ​റ്റാ സ്റ്റീ​ൽ നെ​ത​ർ​ല​ൻ​ഡ്സി​ലെ സെ​ൻ​ട്ര​ൽ വ​ർ​ക്ക് കൗ​ൺ​സി​ൽ (സി​ഡ​ബ്ല്യു​സി) ല​യ​ന​ത്തി​ൽ പി​രി​ച്ചു​വി​ട​ൽ ഭീ​ഷ​ണി​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഈ ​വാ​രം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 4000 പേ​ർ​ക്കെ​ങ്കി​ലും ല​യ​ന​ത്തെ​ത്തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് സി​ഡ​ബ്ല്യു​സി ആ​രോ​പി​ക്കു​ന്ന​ത്. ഇ​രു ക​മ്പ​നി​ക​ളു​ടെ​യും ഇ​തു​വ​രെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് പു​തി​യ സം​യു​ക്ത ക​മ്പ​നി ശ​ന്പ​ളം കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും സി​ഡ​ബ്ല്യു​സി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.