എസ് ക്രോസ് ഇപ്പോൾ പാതി ഹൈബ്രിഡ്
എസ് ക്രോസ് ഇപ്പോൾ പാതി ഹൈബ്രിഡ്
Saturday, October 21, 2017 11:15 AM IST
ഓട്ടോസ്പോട്ട്/ ഐബി

എ​സ്‌​യു​വി​യു​ടെ ഗ​ണ​ത്തി​ൽ പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും കോം​പാ​ക്ട് എ​സ്‌​യു​വി​യു​ടെ വി​ല​യി​ൽ നി​ര​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന ക്രോ​സ് ഓ​വ​ർ മോ​ഡ​ലാ​ണ് മാ​രു​തി സു​സു​കി​യു​ടെ എ​സ് ക്രോ​സ്. കോം​പാ​ക്ട് എ​സ്‌​യു​വി​ക​ൾ നി​ര​ത്തി​ൽ പ്ര​ചാ​രം നേ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​മാ​യി വീ​ണ്ടും അ​വ​ത​രി​ച്ചി​രി​ക്കു​ന്ന എ​സ് ക്രോ​സി​ന് മാ​രു​തി​യു​ടെ വി​ല്പ​ന ചാ​ർ​ട്ട് ഉ​യ​ർ​ത്താ​നാ​കു​മെ​ന്നാ​ണ് ക​ന്പ​നി​യു​ടെ പ്ര​തീ​ക്ഷ. കൂ​ടാ​തെ എ​ർ​ട്ടി​ഗ, സി​യാ​സ് മോ​ഡ​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച എ​സ്എ​ച്ച്‌​വി​എ​സ് (സ്മാ​ർ​ട്ട് ഹൈ​ബ്രി​ഡ് വെ​ഹി​ക്കി​ൾ ബൈ ​സു​സു​കി) ടെ​ക്നോ​ള​ജി എ​സ് ക്രോ​സി​ലും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​ത്യാ​ക​ർ​ഷ​കം, ഈ ​മു​ഖം

ര​ണ്ടു വ​ർ​ഷം മു​ന്പി​റ​ങ്ങി​യ എ​സ് ക്രോ​സ് അ​ത്ര ആ​ക​ർ​ഷ​ക​മാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ മു​ഖം​ മി​നു​ക്കി എ​ത്തി​യ മോ​ഡ​ൽ അ​ങ്ങ​നെ​യ​ല്ല. മു​ഖ​ത്ത് കോ​സ്മെ​റ്റി​ക് മാ​റ്റം വ​രു​ത്തി​യെ​ന്നു പ​റ​യ​ത്ത​ക്ക​വി​ധം പു​തു​ക്കി​യ ബ​ന്പ​ർ, വ​ലി​യ ഗ്രി​ൽ, ഉ​യ​ർ​ന്ന ബോ​ണ​റ്റ്, പു​തി​യ ഡി​സൈ​നി​ലു​ള്ള ഹെ​ഡ് ലാ​ന്പ് എ​ന്നി​വ​യെ​ല്ലാം ആ​ക​ർ​ഷ​ക​മാ​ണ്.

ഈ ​വ​ർ​ഷ​ത്തെ ഉ​ത്സ​വ​കാ​ല വി​പ​ണി​ ല​ക്ഷ്യ​മി​ട്ട് പു​റ​ത്തി​റ​ക്കി​യ പു​തി​യ എ​സ് ക്രോ​സി​ന് പ​ഴ​യ മോ​ഡ​ലി​നെ അ​പേ​ക്ഷി​ച്ച് പ​വ​റും വ​ലു​പ്പ​വും കൂ​ടു​ത​ലു​ണ്ട്. അ​ലോ​യ് വീ​ലി​ന് പു​തി​യ ഡി​സൈ​നാ​ണ്.

മാ​റ്റ​ങ്ങ​ളി​ല്ലാ​ത്ത ഉ​ൾ​വ​ശം

ഉ​ള്ളി​ൽ മാ​റ്റ​ങ്ങ​ളി​ല്ല എ​ന്നു​ത​ന്നെ പ​റ​യാം. ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റി​ൽ എ​സ്എ​ച്ച് വി​എ​സ് ലൈ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്മാ​ർ​ട്ട്പ്ലേ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​ൽ ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ ക​ണ​ക്ടി​വി​റ്റി, സോ​ഫ്റ്റ് ട​ച്ച് പ്ലാ​സ്റ്റി​ക് ഡാ​ഷ്ബോ​ർ​ഡ് എ​ന്നി​വ​യൊ​ക്കെ പ​ഴ​യ എ​സ് ക്രോ​സി​ലേ​തു​പോ​ലെ​ത​ന്നെ.


യാ​ത്രാ​സു​ഖം ന​ല്കു​ന്ന കാ​ബി​നി​ൽ മു​ന്നി​ലും പി​ന്നി​ലും ലെ​ഗ്റൂം, ഹെ​ഡ്റൂം എ​ന്നി​വ കൂ​ടു​ത​ലു​ണ്ട്. ഓ​ൾ ബ്ലാ​ക്ക് തീ​മി​ലു​ള്ള ഇ​ന്‍റീ​രി​യ​ർ സ്പോ​ർ​ട്ടി ലു​ക്ക് ന​ല്കു​ന്പോ​ൾ ക്രോം ​ശ​ക​ല​ങ്ങ​ൾ വാ​ഹ​ന​ത്തെ പ്രീ​മി​യം ലു​ക്കി​ലാ​ക്കു​ന്നു.

1.3 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ

1248 സി​സി 1.3 ലി​റ്റ​ർ 5-സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​ൻ ഡീ​സ​ൽ എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. മു​ന്പ് ഇ​റ​ങ്ങി​യി​രു​ന്ന 1.6 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ വി​ല്പ​ന കു​റ​ഞ്ഞ​തി​നാ​ൽ ഉ​പേ​ക്ഷി​ച്ചു. എ​സ്എ​ച്ച്‌​വി​എ​സ് സാ​ങ്കേ​തി​വ​ക​വി​ദ്യ​കൂ​ടി സ​മ​ന്വ​യി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഇ​ന്ധ​ന​ക്ഷ​മ​ത ഉ​യ​ർ​ത്തു​ന്നു. സ്പീ​ഡ് കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്മാ​ർ​ട്ട് ഹൈ​ബ്രി​ഡ് സം​വി​ധാ​നം ഡ്രൈ​വിം​ഗ് അ​നു​ഭ​വം ഉ​യ​ർ​ത്തു​ന്നു​ണ്ട്.

വി​ല: പ​ഴ​യ മോ​ഡ​ലി​നെ അ​പേ​ക്ഷി​ച്ച് പു​തി​യ എ​സ് ക്രോ​സി​ന് വി​ല കൂ​ടു​ത​ലാ​ണ്. പു​തി​യ സ്റ്റൈ​ൽ, നി​ല​വാ​ര​മു​ള്ള ഇ​ന്‍റീ​രി​യ​ർ മെ​റ്റീ​രി​യ​ൽ, എ​സ്എ​ച്ച് വി​എ​സ് സി​സ്റ്റം തു​ട​ങ്ങി​യ​വ വി​ല ഉ​യ​ർ​ത്താ​ൻ കാ​ര​ണ​മാ​യി. വി​ല: 8.49 ല​ക്ഷം രൂപ മു​ത​ൽ 11.29 ല​ക്ഷം രൂപ വ​രെ (എ​ക്സ് ഷോ​റൂം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.