സ്വ​​​ർ​​​ണവി​​​ല്പ​​​ന 30 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു
സ്വ​​​ർ​​​ണവി​​​ല്പ​​​ന 30 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു
Thursday, November 9, 2017 2:00 PM IST
മും​​​ബൈ: ജി​​​എ​​​സ്ടി​​​യും ക​​​ള്ള​​​പ്പ​​​ണ വി​​​രു​​​ദ്ധ നീ​​​ക്ക​​​ങ്ങ​​​ളും ജൂ​​​ലൈ-​​​സെ​​​പ്റ്റം​​​ബ​​​ർ ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ സ്വ​​​ർ​​​ണവി​​​ല്പ​​​ന കു​​​ത്ത​​​നേ ഇ​​​ടി​​​ച്ചു. അ​​​ള​​​വി​​​ൽ 24 ശ​​​ത​​​മാ​​​ന​​​വും വി​​​ല​​​യി​​​ൽ 30 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് ഈ ​​​ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ ഇ​​​ടി​​​വ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​തേ ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 193 ട​​​ൺ ഉ​​ണ്ടാ​​​യി​​​രു​​​ന്നി​​​ട​​​ത്ത് 145.9 ട​​​ൺ മാ​​​ത്രം. 55,390 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്ഥാ​​​ന​​​ത്ത് 38,540 കോ​​​ടി രൂ​​​പ.


ആ​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ള സ്വ​​​ർ​​​ണ ഡി​​​മാ​​​ൻ​​​ഡ് 152.7 ട​​​ണ്ണി​​​ൽ​​​നി​​​ന്ന് 25 ശ​​​ത​​​മാ​​​നം താ​​​ണ് 114.9 ട​​​ൺ ആ​​​യി. വി​​​ല നോ​​​ക്കി​​​യാ​​​ൽ 43,880 കോ​​​ടി​​​യി​​​ൽ​​​നി​​​ന്നു 30 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 30,340 കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക്. നി​​​ക്ഷേ​​​പ ഡി​​​മാ​​​ൻ​​​ഡി​​​ലും സ​​​മാ​​​ന ഇ​​​ടി​​​വു​​​ണ്ട്. ചി​​​ല്ല​​​റവി​​​ല്പ​​​ന​​​യ്ക്കു നി​​​ര​​​വ​​​ധി നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും വ്യ​​​വ​​​സ്ഥ​​​ക​​​ളും വ​​​ന്ന​​​താ​​​ണ് ആ​​​വ​​​ശ്യം കു​​​റ​​​യാ​​​ൻ കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.