ഓട്ടോസ്പോട്ട്/ഐബി
ഇന്ത്യയിൽ ആദ്യത്തെ പ്രീമിയം ക്രോസ്ഓവർ രൂപത്തിലുള്ള പ്രീമിയം എസ്യുവിയായി റെനോ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്ന പുതിയ മോഡലാണ് കാപ്ചർ. എസ്യുവി വാഹനങ്ങളുടെ വില്പന വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനപ്രേമികളെ കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യവും റെനോയ്ക്കുണ്ട്. അത് ഏറെക്കുറെ വിജയിക്കുന്ന വിധത്തിൽത്തന്നെയാണ് കാപ്ചറിന്റെ പിറവിയും. മുടക്കുന്ന തുകയ്ക്ക് മികച്ച സൗകര്യങ്ങളും ഫീച്ചറുകളും കാപ്ചറിൽ ഉൾക്കൊള്ളിക്കാൻ റെനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
നവീന രൂപം
ഡസ്റ്ററിന്റെ അതേ പ്ലാറ്റ്ഫോമിലാണ് കാപ്ചറിന്റെ പിറവിയെങ്കിലും ആകാരം പുതുമയുള്ളതുതന്നെ. ഡസ്റ്ററിന് ഒരു പാരന്പര്യ ലുക്കാണ് ഉള്ളതെങ്കിൽ കാപ്ചറിന് പുതുമയുള്ള രൂപമാണെന്നു പറയാം. ഹെഡ്ലാന്പിൽനിന്നു ഹെഡ്ലാന്പിലേക്ക് നീളുന്ന ഗ്രില്ലിന്റെ മധ്യഭാഗം വീതിയേറിയതാണ്. എൽഇഡി യൂണിറ്റുകളുള്ള ഹെഡ് ലാന്പുകൾക്കൊപ്പം ബംബറിൽ സി ആകൃതിയിൽ എൽഇഡി ഡിആർഎലുകൾ. ഡുവൽ ടോണ്‍ നിറം (ടോപ് വേരിയന്റ്) വാഹനത്തിന്റെ പ്രീമിയം ലുക്ക് വർധിപ്പിക്കുന്നു. അലോയ് വീലുകൾ 17 ഇഞ്ച് ഡയമണ്ട് കട്ട് അഞ്ച് സ്പോക്ക്.
മികവുറ്റ കാബിൻ
ഡുവൽ ടോണ്‍ നിറത്തിൽ പ്രീമിയം അനുഭൂതി നല്കുന്ന കാബിനാണ് കാപ്ചറിൽ റെനോ ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഷേഡിലുള്ള ഡാഷ്ബോർഡ് മുന്‍പ് ഡസ്റ്ററിലും റെനോ ഉൾപ്പെടുത്തിയിരുന്നു. ഡസ്റ്ററിന് സമമാണ് ഡാഷ്ബോർഡെങ്കിലും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ സ്പീഡോമീറ്ററിനു മുകളിലുള്ള ഡിജിറ്റൽ ട്രിപ് കംപ്യൂട്ടർ സ്ക്രീനിൽ ട്രിപ്പ്, ഡിസ്റ്റൻസ് ടു എംപ്റ്റി, ക്രൂയിസിംഗ് സ്പീഡ്, ശരാശരി ഇന്ധന ഉപയോഗം, റിയൽ ടൈം ഫ്യൂവൽ ഇക്കോണമി തുടങ്ങിയവ കാണിക്കുന്നു. 7-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഇൻബിൽറ്റ് നാവിഗേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
സീറ്റുകളും ബ്ലാക്ക് ആൻഡ് വൈറ്റ് കോംപിനേഷനിലാണ്. പിൻ ഡോറുകൾ കൂടുതൽ വൈഡ് ആംഗിളിൽ തുറക്കാൻ കഴിയില്ല. എങ്കിലും പിൻ യാത്രക്കാരുടെ യാത്രക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം അത്യാവശ്യം സ്പേസ് ഉള്ളിൽ നല്‍കിയിട്ടുണ്ട്. ബൂട്ട് സ്പേസ് 392 ലിറ്റർ.
പ്രധാന ഫീച്ചറുകൾ
ബേസ് വേരിയന്റിൽ എൽഇഡി ലൈറ്റിംഗ് സംവിധാനം, ക്ലൈമറ്റ് കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ, അലോയികൾ, ഓട്ടോമാറ്റിക് ഹെഡ്ലാന്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, പവർ വിൻഡോകൾ എന്നിവ കൂടാതെ സുരക്ഷയൊരുക്കാൻ ഡുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ചൈൽഡ് കാർസീറ്റ് അറ്റാച്ച്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.
ടോപ് എൻഡ് വേരിയന്റായ പ്ലാറ്റിനിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ പാർക്കിംഗ് കാമറ, ഇഎസ്പി, കൂടുതൽ എയർബാഗുകൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ് കാർഡ് എന്നിവ അധികമായുണ്ട്.
എൻജിൻ
സിസി
സിലിണ്ടറുകൾ
പവർ
ടോർക്ക്
ട്രാൻസ്മിഷൻ
ഇന്ധനക്ഷമത
1.5 ലിറ്റർ എച്ച്4കെ പെട്രോൾ
1498
4
106 പിഎസ്
142 എൻഎം
5 സ്പീഡ് മാന്വൽ
13.87 kmpl
1.5 ലിറ്റർ കെ9കെ ഡിസിഐ ഡീസൽ
1461
4 സിലിണ്ടർ
110 പിഎസ്
240എൻഎം
6 സ്പീഡ് മാന്വൽ
20.37 kmpl
ടെസ്റ്റ് ഡ്രൈവ്: ടിവിഎസ് റെനോ, കോട്ടയം
മൊബൈൽ: 9061067232
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.