5,000 ട​ണ്‍ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക​പ്പ​ൽ കൊ​ച്ചി തീ​രത്ത്
Monday, November 13, 2017 12:47 PM IST
കൊ​​​ച്ചി:​​​ആ​​​ഭ്യ​​​ന്ത​​​ര തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ച് ച​​​ര​​​ക്ക് ഗ​​​താ​​​ഗ​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന സാ​​​ഗ​​​ർ​​​മാ​​​ല പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തെ രാ​​​ഷ്‌ട്രീയ ഇ​​​സ്പാ​​​ക്ട് നി​​​ഗം ലി​​​മി​​​റ്റ​​​ഡ് (റി​​​ന​​​ൽ) സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​ൽനി​​​ന്ന് ച​​​ര​​​ക്കു​​​മാ​​​യി ആ​​​ദ്യ ക​​​പ്പ​​​ൽ കൊ​​​ച്ചി തീ​​​ര​​​ത്തെ​​​ത്തി.

5,000 ട​​​ണ്‍ സ്റ്റീ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് എം​​​വി ശ​​​ബ​​​രി​​​മ​​​ല എ​​​ന്ന ക​​​പ്പ​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഈ ​​​മാ​​​സം എ​​​ട്ടി​​​നാ​​​ണ് ക​​​പ്പ​​​ൽ വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം തു​​​റ​​​മു​​​ഖ​​​ത്തു​​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട​​​ത്. പ്ര​​​തി​​​മാ​​​സം 10,000 ട​​​ണ്‍ സ്റ്റീ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കൊ​​​ച്ചി തു​​​റ​​​മു​​​ഖം വ​​​ഴി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.