ധ​ന​ല​ക്ഷ​്മി ബാ​ങ്കി​ന് 14.03 കോ​ടി ലാ​ഭം
Tuesday, November 14, 2017 1:31 PM IST
തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ൽ 14.03 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 19.40 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് കൈ​​​വ​​​രി​​​ച്ചു.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ മാ​​​ത്രം 6.05 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​മു​​​ണ്ടാ​​​യി. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ലെ 44.56 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 26.93 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന് 56.56 കോ​​​ടി രൂ​​​പ​​​യാ​​​യി. നി​​​ക്ഷേ​​​പം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ പ​​​കു​​​തി​​​യേ​​​ക്കാ​​​ൾ 12.73 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 3,369 കോ​​​ടി രൂ​​​പ​​​യാ​​​യി. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ചെ​​​ല​​​വ് 9.83 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ചു. ചെ​​​ല​​​വ്- വ​​​രു​​​മാ​​​നം അ​​​നു​​​പാ​​​തം 80.64 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 75.13 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി കു​​​റ​​​യ്ക്കാ​​​നാ​​​യി.