ഓൺലൈൻ മാർക്കറ്റിലേക്ക് ഫേസ്ബുക്കും
ഓൺലൈൻ മാർക്കറ്റിലേക്ക് ഫേസ്ബുക്കും
Thursday, November 16, 2017 1:03 PM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ലെ ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റ് മേ​ഖ​ല​യി​ലേ​ക്ക് ഫേ​സ്ബു​ക്കും ചു​വ​ടു​വ​യ്ക്കു​ന്നു. വി​ൽ​പ​ന​ക്കാ​രെ​യും വാ​ങ്ങ​ലു​കാ​രെ​യും നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ഒ​രു പ്ലാ​റ്റ്ഫോ​മാ​യാ​ണ് ഫേ​സ്ബു​ക്ക് മാ​റു​ക. ഇ​ന്ത്യ​യി​ൽ പു​തി​യ സം​രം​ഭം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഫേ​സ്ബു​ക്ക് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ക്വി​ക്ക​ർ, ഒ​എ​ൽ​എ​ക്സ് തു​ട​ങ്ങി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് സ​മ​മാ​ണ് ഫേ​സ്ബു​ക്കി​ന്‍റെ പു​തി​യ സം​രം​ഭം. 18 വ​യ​സി​നു​ മുക​ളി​ലു​ള്ള ആ​ർ​ക്കും ഫേ​സ്ബു​ക്കി​ന്‍റെ പു​തി​യ പ്ലാ​റ്റ്ഫോം വ​ഴി ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ക​യോ വാ​ങ്ങു​ക​യോ ചെ​യ്യാ​മെ​ന്ന് ഫേ​സ്ബു​ക്ക് പ്രൊ​ഡ​ക്ട്സ് മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ക​ര​ൺ​ദീ​പ് ആ​ന​ന്ദ് പ​റ​ഞ്ഞു. പ​രീ​ക്ഷ​ണഘ​ട്ടം പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ഇ​ന്ത്യ​യി​ൽ പു​തി​യ പ്ലാ​റ്റ്ഫോം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.