പുതിയ കളർ പ്രിന്‍ററുമായി എപ്സൺ
പുതിയ കളർ പ്രിന്‍ററുമായി എപ്സൺ
Thursday, November 16, 2017 1:03 PM IST
ചെ​ന്നൈ: ഡി​ജി​റ്റ​ൽ ഇ​മേ​ജിം​ഗ് പ്രി​ന്‍റിം​ഗ് സൊ​ല്യൂ​ഷ​ൻ​സ് രം​ഗ​ത്ത് ആ​ഗോ​ള പ്ര​ശ​സ്ത​രാ​യ എ​പ്സ​ണ്‍ പി​ക്ച​ർ​മേ​റ്റ് പി​എം520 പ്രി​ന്‍റ​ർ പു​റ​ത്തി​റ​ക്കി. 5x7 ഇ​ഞ്ച് വ​രെ വ​ലു​പ്പ​ത്തി​ൽ ബോ​ർ​ഡ​ർ ര​ഹി​ത ഫോ​ട്ടോ പ്രി​ന്‍റിം​ഗും എ5 ​വ​ലു​പ്പ​ത്തി​ൽ ബോ​ർ​ഡ​റോ​ടു കൂ​ടി​യ പ്രി​ന്‍റിം​ഗും പി​ക്ച്ച​ർ​മേ​റ്റ് പി​എം520 ൽ ​ല​ഭി​ക്കും.

ഇ​ൻ​സ്റ്റ​ന്‍റ് പ്രി​ന്‍റു​ക​ൾ ആ​വ​ശ്യ​മു​ള്ള ചെ​റി​യ ഫോ​ട്ടോ സ്റ്റു​ഡി​യോ​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​ര ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ പ്രി​ന്‍റ​റി​ൽ 4x6, 5x7, എ5 ​പ്രി​ന്‍റു​ക​ളു​മെ​ടു​ക്കാം. വൈ​ഫൈ​യും വൈ​ഫൈ ഡ​യ​റ​ക്ടും സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തോ​ടൊ​പ്പം എ​പ്സ​ണി​ന്‍റെ മ​റ്റു ക​ണ​ക്ട് ഫീ​ച്ച​റു​ക​ൾ വ​ഴി​യും ഉ​പ​യോ​ഗി​ക്കാം. 2.7 ഇ​ഞ്ച് എ​ൽ​സി​ഡി സ്ക്രീ​നു​ള്ള പ്രി​ന്‍റ​ർ എ​സ്ഡി കാ​ർ​ഡ് ക​ണ​ക്ടി​വി​റ്റി​യും സ​പ്പോ​ർ​ട്ട് ചെ​യ്യും. ഒ​രു വ​ർ​ഷം അ​ല്ലെ​ങ്കി​ൽ 13,000 പ്രി​ന്‍റു​ക​ൾ (ആ​ദ്യം വ​രു​ന്ന​ത്) വ​രെ വാ​റ​ണ്ടിയു​മു​ണ്ട്. വി​ല: 19,999 രൂ​പ. റീ​ഫി​ൽ കാ​ട്രി​ഡ്ജി​ന് 1,429 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.