ഭ​ക്ഷ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ചു​ങ്കം കു​ത്ത​നേ കൂ​ട്ടി
ഭ​ക്ഷ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ചു​ങ്കം കു​ത്ത​നേ കൂ​ട്ടി
Saturday, November 18, 2017 2:20 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ്യ​എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ർ​ധി​പ്പി​ച്ചു. സോ​യാ​ബീ​ൻ, പാം, ​സൂ​ര്യ​കാ​ന്തി, ക​ടു​ക് തു​ട​ങ്ങി​യ​വ​യു​ടെ ശു​ദ്ധീ​ക​രി​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ എ​ണ്ണ​ക​ൾ​ക്കാ​ണ് ചു​ങ്കം കൂ​ട്ടി​യ​ത്. ക​ർ​ഷ​ക​രെ​യും ഭ​ക്ഷ്യ​എ​ണ്ണ ക​ന്പ​നി​ക​ളെ​യും സ​ഹാ​യി​ക്കാ​നാ​ണ് ന​ട​പ​ടി എ​ന്നു ഗ​വ​ൺ​മെ​ന്‍റ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റ​ക്കു​മതി​മൂ​ലം ക​ർ​ഷ​ക​ർ​ക്കു താ​ങ്ങു​വി​ല​യു​ടെ പ​കു​തി​വി​ല​യേ ല​ഭി​ക്കു​ന്നു​ള്ളൂ. വി​പ​ണി​യി​ൽ ഭ​ക്ഷ്യ​എ​ണ്ണ​വി​ല കൂ​ടാ​ൻ നി​മി​ത്ത​മാ​കു​ന്ന​താ​ണു ന​ട​പ​ടി.

സോ​യാ​ബീ​ൻ എ​ണ്ണ ശു​ദ്ധീ​ക​രി​ച്ച​തി​നും അ​ല്ലാ​ത്ത​തി​നും ചു‌ങ്കം 30 ശ​തമാ​ന​മാ​ക്കി. പാ​മോ​യി​ൽ ശു​ദ്ധീ​ക​രി​ക്കാ​ത്ത​ത് 15ൽ നി​ന്ന് 30ഉം ​ശു​ദ്ധീ​ക​രി​ച്ച​ത് 25ൽ​നി​ന്ന് 40ഉം ​ശ​ത​മാ​ന​മാ​ക്കി. സൂ​ര്യ​കാ​ന്തി എ​ണ്ണ​യ്ക്കും ക​ടു​കെ​ണ്ണ​യ്ക്കും ശു​ദ്ധീ​ക​രി​ക്കാ​ത്ത​തി​ന് 25 ശ​ത​മാ​നം, ശു​ദ്ധീ​ക​രി​ച്ച​തി​ന് 35 ശ​ത​മാ​നം എ​ന്നാ​യി ചു​ങ്കം.


സോ​യാ​ബീ​നി​ന്‍റെ ചു​ങ്കം 30ൽ നി​ന്ന് 45 ശ​ത​മാ​ന​മാ​ക്കി.സോ​യാ​ബീ​ൻ പ്രോ​സ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും മ​റ്റും ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്തു. ക​ഴി​ഞ്ഞ​ വ​ർ​ഷം 155 ല​ക്ഷം ട​ണ്ണും ത​ലേ ​വ​ർ​ഷം 147 ല​ക്ഷം ട​ണ്ണും സ​സ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്നു.

പ​യ​ർ​വ​ർ​ഗ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം ഗ​വ​ൺ​മെ​ന്‍റ് എ​ടു​ത്തു​ക​ള​ഞ്ഞ​തു ര​ണ്ടു​ ദി​വ​സം മു​ൻ​പാ​ണ്. അ​തും ക​ർ​ഷ​ക​രെ മു​ന്നി​ൽ ക​ണ്ടു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.