കൊ​ച്ചി​ൻ ഗാ​സ്ട്രോ എന്‍ററോ​ള​ജി ഗ്രൂ​പ്പ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
കൊ​ച്ചി​ൻ ഗാ​സ്ട്രോ എന്‍ററോ​ള​ജി ഗ്രൂ​പ്പ് എ​റ​ണാ​കു​ളം  മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, November 20, 2017 11:15 AM IST
കൊ​ച്ചി: ഉ​ദ​ര-​ക​ര​ൾ​രോ​ഗ ചി​കി​ത്സ​യി​ൽ പു​തു​മ​ക​ളു​മാ​യി കൊ​ച്ചി​ൻ ഗാസ്ട്രോ എ​ൻ​ട്രോ​ള​ജി ഗ്രൂ​പ്പ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കൊ​ച്ചി​ൻ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​ഫി​ലി​പ്പ് അ​ഗ​സ്റ്റി​ൻ നേ​തൃ​ത്വം ന​ല്​കു​ന്ന ഫി​ലി​പ്പ് അ​ഗ​സ്റ്റി​ൻ അ​സോ​സി​യേ​റ്റ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ്ര​വ​ർ​ത്ത​നം.

ക​ര​ൾ​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​അ​ബി ഫി​ലി​പ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലി​വ​ർ യൂ​ണി​റ്റാ​ണ് ഈ ​സെ​ന്‍റ​റി​ന്‍റെ പ്ര​ധാ​ന പ്രത്യേകത. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ​ത്തിലൂടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത മ​ദ്യ​പാ​ന ക​ര​ൾരോ​ഗ​ത്തി​നു​ള്ള ഫ​ീക്ക​ൽ മൈ​ക്രോ​ബ​യോ​ട്ട ട്രാ​ൻ​സ്പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ളാണ് ഇവിടത്തെ പ്രത്യേകത. സി​റോ​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള ലി​വ​ർ റീ​ജ​ന​റേ​റ്റീ​വ് തെ​റാ​പ്പി, ലി​വ​ർ ഡ​യാ​ലി​സി​സ്, പോ​ർ​ട്ടോ സി​സ്റ്റ​മി​ക് ഷ​ൺ​ട് ബ്ലോ​ക്ക് എ​ന്നീ ചി​കി​ത്സാ​രീ​തി​ക​ളും ഇവിടെയുണ്ട്.


കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന ഫാ​റ്റി ലി​വ​ർ രോ​ഗ​ത്തി​നു​ള്ള ചി​കി​ത്സ​യും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​എ​ൽ ബ്ലീ​ഡ് യൂ​ണി​റ്റും ഉ​ദ​ര​ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​വും ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.