മൊബൈൽ സിം കാർഡുകൾ ആമസോൺ വഴി
മൊബൈൽ സിം കാർഡുകൾ ആമസോൺ വഴി
Tuesday, November 21, 2017 1:36 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ പ്ര​മു​ഖ ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൊ​ന്നാ​യ ആ​മ​സോ​ൺ ഇ​ന്ത്യ പു​തി​യ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്ത്. മു​ൻ​നി​ര ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ വോ​ഡ​ഫോ​ൺ, എ​യ​ർ​ടെ​ൽ എ​ന്നി​വ​യു​ടെ സിം ​കാ​ർ​ഡു​ക​ൾ ഇ​നി ഓ​ൺ​ലൈ​നാ​യി ആ​മ​സോ​ൺ വ​ഴി വാ​ങ്ങാം.

താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഡാ​റ്റാ പ്ലാ​നു​ക​ളോ​ടു​കൂ​ടി​യ പോ​സ്റ്റ്‌​പെ​യ്ഡ് സിം ​കാ​ർ​ഡു​ക​ളാ​ണ് വാ​ങ്ങാ​ൻ ക​ഴി​യു​ക. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർക്ക് ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് ല​ഭ്യ​മാ​യി​ട്ടു​ള്ള അ​ന്താ​രാ​ഷ്‌​ട്ര സിം ​കാ​ർ​ഡു​ക​ളും ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങാം. നേ​ര​ത്തെ എ​യ​ർ​ടെ​ൽ ഇ​ത്ത​ര​ത്തി​ൽ സിം ​കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും വോ​ഡ​ഫോ​ൺ ഇ​ത്ത​ര​ത്തി​ലൊ​രു സം​രം​ഭം തു​ട​ങ്ങി​യി​രു​ന്നി​ല്ല. ഓ​ർ​ഡ​ർ ചെ​യ്ത് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സിം ​കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് ആ​മ​സോ​ണി​ന്‍റെ വാ​ഗ്ദാ​നം. പോ​സ്റ്റ് പെ​യ്ഡ് ക​ണ​ക്‌​ഷ​നു​വേ​ണ്ടി 200 രൂ​പ​യാ​ണ് സെ​ക്യൂ​രി​റ്റി ഫീ​സാ​യി ആ​മ​സോ​ൺ ഈ​ടാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.