കൊ​ച്ചി സ്മാ​ർ​ട്സി​റ്റി​യി​ൽ മൂ​ന്നു ക​ന്പ​നി​ക​ൾ കൂ​ടി
കൊ​ച്ചി സ്മാ​ർ​ട്സി​റ്റി​യി​ൽ   മൂ​ന്നു ക​ന്പ​നി​ക​ൾ കൂ​ടി
Wednesday, November 22, 2017 1:50 PM IST
കൊ​​​ച്ചി: സ്മാ​​​ർ​​​ട്സി​​​റ്റി​​​യി​​​ലെ ഒ​​​ന്നാം ഐ​​​ടി മ​​​ന്ദി​​​ര​​​ത്തി​​​ൽ ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ മൂ​​​ന്നു ക​​​ന്പ​​​നി​​​ക​​​ൾ​​കൂ​​​ടി പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ഗാ​​​ഡ്ജി​​​യോ​​​ണ്‍ സ്മാ​​​ർ​​​ട് സി​​​സ്റ്റം​​​സ്, അ​​​ബ്സ​​​ർ ടെ​​​ക്നോ​​​ള​​​ജീ​​​സ്, ഓ​​​ബ​​​റോ​​​ണ്‍ ടെ​​​ക്നോ​​​ള​​​ജീ​​​സ് എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ളാ​​​ണു പു​​തു​​താ​​യി സ്മാ​​​ർ​​​ട്സി​​​റ്റി​​​യി​​ലെ​​ത്തി​​യ​​ത്. ഇ​​​തോ​​​ടെ ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​ട​​ങ്ങി​​യ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ എ​​​ണ്ണം 16 ആ​​​യി.

ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തിം​​ഗ്സ് (ഐ​​​ഒ​​​ടി), ഹോം ​​​ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ, ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ, ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ സ്പെ​​​ഷ​​​ലൈ​​​സ് ചെ​​​യ്ത ആ​​​ഗോ​​​ള ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് പ്രോ​​​ഡ​​​ക്ട് ഡി​​​സൈ​​​ൻ ക​​​ന്പ​​​നി​​​യാ​​ണു ഗാ​​​ഡ്ജി​​​യോ​​​ണ്‍ സ്മാ​​​ർ​​​ട് സി​​​സ്റ്റം​​​സ്.​​​ സ്മാ​​​ർ​​​ട്സി​​​റ്റി​​​യി​​​ൽ 5,600 ച​​​തു​​​ര​​​ശ്ര​​യ​​​ടി സ്ഥ​​​ല​​​മാ​​​ണു ക​​​ന്പ​​​നി ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​യി​​​ലെ 145 ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ല​​​വി​​​ൽ 30 പേ​​​രെ​​​യാ​​​ണു സ്മാ​​​ർ​​​ട്സി​​​റ്റി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​ട്ടുണ്ട്.

ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ ഉ​​​പ​​​ഭോ​​​ക്തൃ ശൃം​​​ഖ​​​ല​​​യു​​​ള്ള പ്ര​​​മു​​​ഖ ടെ​​​ക്നോ​​​ള​​​ജി സൊ​​​ല്യൂ​​​ഷ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ അ​​​ബ്സ​​​ർ ടെ​​​ക്നോ​​​ള​​​ജി സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, എ​​​ന്‍റ​​​ർ​​​പ്രൈ​​​സ് റി​​​സോ​​​ഴ്സ് പ്ലാ​​​നിം​​ഗ് (ഇ​​​ആ​​​ർ​​​പി), മൊ​​​ബി​​​ലി​​​റ്റി, ബി​​​സി​​​ന​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്മെ​​​ന്‍റ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലാ​​​ണു സ്പെ​​​ഷ​​​ലൈ​​​സ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. സ്മാ​​​ർ​​​ട്സി​​​റ്റി​​​യി​​​ൽ 3,638 ച​​​തു​​​ര​​​ശ്ര അ​​​ടി സ്ഥ​​​ലം ക​​മ്പ​​​നി ഏ​​​റ്റെ​​​ടു​​​ത്തു.


ലോ​​​കോ​​​ത്ത​​​ര ഐ​​​ടി സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സോ​​​ഫ്റ്റ്‌വേ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​യാ​​​ണു സ്മാ​​​ർ​​​ട്സി​​​റ്റി​​​യി​​​ൽ ഇ​​ടം​​നേ​​ടി​​യ ഓ​​​ബ​​​റോ​​​ണ്‍ ടെ​​​ക്നോ​​​ള​​​ജി​. 2,732 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തൃ​​​തി​​​യു​​​ള്ള ഓ​​​ഫീ​​​സി​​​ൽ 32 ജീ​​​വ​​​ന​​​ക്കാ​​​രു​​ണ്ടാ​​കും. ഏ​​​താ​​​നും ചി​​​ല പ്ര​​​മു​​​ഖ ഐ​​​ടി ക​​മ്പ​​​നി​​​ക​​ൾ​​കൂ​​ടി വൈ​​കാ​​തെ സ്മാ​​​ർ​​​ട്സി​​​റ്റി​​​യി​​​ൽ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങും. അ​​തോ​​ടെ ഐ​​​ടി വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ച സ്ഥ​​​ല​​​ത്തി​​​ന്‍റെ 78 ശ​​​ത​​​മാ​​​ന​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കും.
6.5 ല​​​ക്ഷം ച​​തു​​ര​​ശ്ര​​യ​​​ടി വി​​​സ്തൃ​​​തി​​​യാ​​ണ് ഒ​​​ന്നാം ഐ​​​ടി മ​​​ന്ദി​​​ര​​ത്തി​​ലു​​ള്ള​​ത്. മാ​​​നേ​​​ജ്മെ​​​ന്‍റ് ത​​​ല​​​ത്തി​​​ൽ സ​​​മീ​​​പ​​​കാ​​​ല​​​ത്തു ന​​​ട​​​ന്ന അ​​​ഴി​​​ച്ചു​​​പ​​​ണി​​​ക്കുശേ​​​ഷം കൊ​​​ച്ചി സ്മാ​​​ർ​​​ട്സി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​യ​​​താ​​​യി ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.