പി​എ​ഫ് പെ​ൻ​ഷ​ന് ജീ​വ​ൻ​പ്ര​മാ​ൺ: ചെ​റി​യ ഇ​ള​വ്
പി​എ​ഫ് പെ​ൻ​ഷ​ന് ജീ​വ​ൻ​പ്ര​മാ​ൺ: ചെ​റി​യ ഇ​ള​വ്
Thursday, November 23, 2017 1:58 PM IST
ന്യൂ​ഡ​ൽ​ഹി: പി​എ​ഫ് പെ​ൻ​ഷ​ൻ​കാ​രു​ടെ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (ജീ​വ​ൻ​പ്ര​മാ​ൺ) കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ല്​കി എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ​പി​എ​ഫ്ഒ). ഡി​ജി​റ്റ​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​വം​ബ​ർ 30നു ​മു​ൻ​പാ​യി നല്ക​ണം.

ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​ജി​റ്റ​ലാ​യി ജീ​വ​ൻ​പ്ര​മാ​ൺ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് വ്യ​ക്ത​മാ​യ അ​സൗ​ക​ര്യ​ങ്ങ​ളോ അ​വ​ശ​ത​ക​ളോ ഉ​ള്ള​പ​ക്ഷം ക​ട​ലാ​സി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന ബാ​ങ്ക് ശാ​ഖ​യി​ൽ നല്​കാം. അ​തോ​ടൊ​പ്പം കാ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഇ​ത്ത​ര​ക്കാ​ർ​ക്കു വേ​ണ​മെ​ങ്കി​ൽ പി​ന്നീ​ട് സൗ​ക​ര്യം​പോ​ലെ ഡി​ജി​റ്റ​ലാ​യി ജീ​വ​ൻ​പ്ര​മാ​ൺ ന​ല്​കാം.

മു​ൻ​പ് ഡി​ജി​റ്റ​ലാ​യി ജീ​വ​ൻ​പ്ര​മാ​ൺ ന​ൽ​കാ​ത്ത​വ​ർ നി​ർ​ബ​ന്ധ​മാ​യും ഈ ​മാ​സം അ​തു ന​ട​ത്തി​യി​രി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.