വളർച്ച പ്രതീക്ഷ താഴ്ത്തി ഫിച്ച്
വളർച്ച പ്രതീക്ഷ താഴ്ത്തി ഫിച്ച്
Monday, December 4, 2017 1:57 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഫി​​​ച്ച് റേ​​​റ്റിം​​​ഗ്സ് ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച പ്ര​​​തീ​​​ക്ഷ കു​​​റ​​​ച്ചു. 2017-18 വ​​​ള​​​ർ​​​ച്ച പ്ര​​​തീ​​​ക്ഷ 6.9 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് 6.7 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു. 2018-19ൽ 7.4 ​​​ശ​​​ത​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​ള​​​ർ​​​ച്ച 7.3 ശ​​​ത​​​മാ​​​ന​​​മേ വ​​​രൂ എ​​​ന്നും പ്ര​​​വ​​​ചി​​​ച്ചു.

ജൂ​​​ലൈ - സെ​​​പ്റ്റം​​​ബ​​​റി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്ര വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നു ഫി​​​ച്ച് റേ​​​റ്റിം​​​ഗ്സ് വി​​​ല​​​യി​​​രു​​​ത്തി. 6.3 ശ​​​ത​​​മാ​​​ന​​​മാ​​​ണു കേ​​​ന്ദ്ര സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഒാ​​​ഫീ​​​സ് ജൂ​​​ലൈ-​​​സെ​​​പ്റ്റം​​​ബ​​​റി​​​ൽ ക​​​ണ​​​ക്കാ​​​ക്കി​​​യ വ​​​ള​​​ർ​​​ച്ച. ത​​​ലേ ത്രൈ​​​മാ​​​സ​​​ത്തി​​​ലെ 5.7 ശ​​​ത​​​മാ​​​ന​​​ത്തേ​​​ക്കാ​​​ൾ മെ​​​ച്ച​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. എ​​​ന്നാ​​​ൽ, ത​​​ലേ​​​വ​​​ർ​​​ഷം ഇ​​​തേ ത്രൈ​​​മാ​​​സ​​​ത്തി​​​ലെ 7.5 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യെ അ​​​പേ​​​ക്ഷി​​​ച്ചു വ​​​ള​​​രെ കു​​​റ​​​വാ​​​യി.


ആ​​​ഗോ​​​ള​​​വ​​​ള​​​ർ​​​ച്ച ശ​​​ക്തി​​​പ്പെ​​​ടു​​​മെ​​​ന്ന് ഏ​​​ജ​​​ൻ​​​സി പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ, സൗ​​​ദി അ​​​റേ​​​ബ്യ-​​​ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഗ​​​ണ്യ​​​മാ​​​യി കൂ​​​ട്ടാ​​​ൻ ഇ​​​ട​​​യാ​​​ക്കും എ​​​ന്നു ഫി​​​ച്ച് റേ​​​റ്റിം​​​ഗ്സ് ക​​​രു​​​തു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.