സേവനമേഖലയിൽ കുത്തനേ വീഴ്ച
സേവനമേഖലയിൽ കുത്തനേ വീഴ്ച
Tuesday, December 5, 2017 2:11 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ണ​ർ​വി​ന്‍റെ സൂ​ച​ന​ക​ൾ ആ​ശാ​വ​ഹ​മ​ല്ലെ​ന്നു ന​വം​ബ​റി​ലെ സേ​വ​നമേ​ഖ​ല​യു​ടെ ക​ണ​ക്ക്. രാ​ജ്യ​ത്തെ സേ​വ​ന മേ​ഖ​ല​യു​ടെ പി​എം​ഐ (പ​ർ​ച്ചേ​സിം​ഗ് മാ​നേ​ജേ​ഴ്സ് ഇ​ൻ​ഡെ​ക്സ്) ന​വം​ബ​റി​ൽ 48.5 ആ​യി താ​ണു. ഒ​ക്‌​ടോ​ബ​റി​ൽ 51.7 ആ​യി​രു​ന്നു. മൂ​ന്നു മാ​സ​ത്തെ ഏ​റ്റ​വും താ​ണ​നി​ല​യാ​ണി​ത്.

ഈ ​സൂ​ചി​ക 50-നു ​മു​ക​ളി​ലാ​യാ​ൽ വ​ള​ർ​ച്ച, താ​ഴെ​യാ​യാ​ൽ ചു​രു​ങ്ങ​ൽ എ​ന്നാ​ണ​ർ​ഥം. ന​വം​ബ‍റി​ൽ സേ​വ​ന പി​എം​ഐ താ​ണ​തി​ന്‍റെ അ​ർ​ഥം രാ​ജ്യ​ത്തു വി​ല്പ​ന​യും ആ​വ​ശ്യ​വും കു​റ​ഞ്ഞു എ​ന്നാ​ണ്.

ന​വം​ബ​റി​ൽ ഫാ​ക്‌​ട​റി ഉ​ത്പാ​ദ​ന പി​എം​ഐ 52.6 ആ​യി ഉ​യ​ർ​ന്ന​തു വ​ലി​യ തി​രി​ച്ചു​വ​ര​വി​ന്‍റെ അ​ട​യാ​ള​മാ​യി സ​ർ​ക്കാ​ർ കാ​ണി​ച്ച​താ​ണ്. ഒ​ക്‌​ടോ​ബ​റി​ലെ 50.3-ൽ ​നി​ന്നാ​യി​രു​ന്നു ഉ​യ​ർ​ച്ച.


സേ​വ​ന​വും ഉ​ൽ​പാ​ദ​ന​വും ചേ​ർ​ത്തു​ള്ള സം​യു​ക്ത പി​എം​ഐ ന​വം​ബ​റി​ൽ 50..3 ലേ​ക്കു താ​ണു. ര​ണ്ടാം ത്രൈ​മാ​സ​ത്തി​ലെ ജി​ഡി​പി വ​ള​ർ​ച്ച​യു​ടെ ക​ണ​ക്കു​ക​ൾ കാ​ണി​ച്ചു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നാ​ണു പി​എം​ഐ കാ​ണി​ക്കു​ന്ന​ത്. ഒ​ക്‌​ടോ​ബ​ർ - ന​വം​ബ​റി​ൽ ഉത്പാ​ദ​ന പി​എം​ഐ ക​ഴി​ഞ്ഞ വ​ർ​ഷം 56.8 ആ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ 51.45 ആ​ണ്. സേ​വ​ന​ത്തി​ന്‍റേ​ത് 50.6-ൽ​നി​ന്ന് 50.1 ലേ​ക്കു താ​ണു.ജി​എ​സ്ടി​യു​ടെ ആ​ഘാ​തം ശ​ക്ത​മാ​യി തു​ട​രു​ന്നു​വെ​ന്ന് ഇ​തു വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.