ശ്രീ​ചി​ത്ര​യും കെ​എ​സ്ഐ​ഡി​സി​യും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പുവ​ച്ചു
Saturday, December 9, 2017 1:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പി​​നു കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ശ്രീ​​ചി​​ത്തി​​ര​ തി​​രു​​നാ​​ൾ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി കേ​​ര​​ള സം​​സ്ഥാ​​ന വ്യ​​വ​​സാ​​യ വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​നു​​മാ​​യി ചേ​​ർ​​ന്ന് ലൈ​​ഫ് സ​​യ​​ൻ​​സ് പാ​​ർ​​ക്കി​​ൽ മെ​​ഡി​​ക്ക​​ൽ ഡി​​വൈ​​സ​​സ് പാ​​ർ​​ക്ക് സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​ച്ചു. കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ​​യും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ​​യും സ​​ഹാ​​യ​​ത്തോ​​ടെ 180 കോ​​ടി രൂ​​പ മു​​ട​​ക്കി​​യാ​​ണു മെ​​ഡി​​ക്ക​​ൽ ഡി​​വൈ​​സ​​സ് പാ​​ർ​​ക്ക് സ്ഥാ​​പി​​ക്കു​​ന്ന​​ത്.

കൃ​​ത്രി​​മ ഹൃ​​ദ​​യ​​വാ​​ൽ​​വും ര​​ക്ത​​ബാ​​ഗു​​ക​​ളും വി​​ക​​സി​​പ്പി​​ക്കു​​ക​​യും വി​​ജ​​യ​​ക​​ര​​മാ​​യി വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ചു മെ​​ഡി​​ക്ക​​ൽ ഇം​​പ്ലാ​ന്‍റു​​ക​​ളു​​ടെ​​യും വൈ​​ദ്യ​​ശാ​​സ്ത്ര ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ രം​​ഗ​​ത്ത് വി​​ജ​​യ​​ക​​ര​​മാ​​യ ട്രാ​​ക്ക് റി​​ക്കാ​​ർ​​ഡ് ഉ​ള്ള സ്ഥാ​​പ​​ന​​മാ​​ണ് ശ്രീ​​ചി​​ത്ര തി​​രു​​നാ​​ൾ ഇ​​ൻ​​സ്റ്റി​റ്റ്യൂട്ട് ഫോ​​ർ മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി.


വ്യ​​വ​​സാ​​യ വി​​ക​​സ​​ന​​ത്തി​​നും ധ​​ന​​നി​​ക്ഷേ​​പ പു​​രോ​​ഗ​​തി​​ക്കും വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ്ര​​മു​​ഖ ഏ​​ജ​​ൻ​​സി​​യാ​​ണ് കേ​​ര​​ള സം​​സ്ഥാ​​ന വ്യ​​വ​​സാ​​യ​​വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ. മെ​​ഡി​​ക്ക​​ൽ ഡി​​വൈ​​സു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ക, ബ​​യോ​​മെ​​റ്റീ​​രി​​യ​​ലു​​ക​​ളും മെ​​ഡി​​ക്ക​​ൽ ഡി​​വൈ​​സു​​ക​​ളും പ​​രി​​ശോ​​ധി​​ച്ച് ഗു​​ണ​​നി​​ല​​വാ​​രം നി​​ർ​​ണ​​യി​​ക്കു​​ക, വ്യാ​​വ​​സാ​​യി​​കോ​​ത്പാ​​ദ​​ന​​ത്തി​​ന് സ​​ഹാ​​യി​​ക്കു​​ക, ന​​വീ​​ന ടെ​​ക്നോ​​ള​​ജി രൂ​​പ​​പ്പെ​​ടു​​ത്തു​​ക തു​​ട​​ങ്ങി വൈ​​ദ്യ​​ശാ​​സ്ത്ര ഡി​​വൈ​​സ് വ്യ​​വ​​സാ​​യ​​ത്തി​​ന് സ​​ഹാ​​യം ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് മെ​​ഡി​​ക്ക​​ൽ ഡി​​വൈ​​സ​​സ് പാ​​ർ​​ക്കി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.