കുപ്പിവെള്ളത്തിനു തോന്നുംപോലെ വില ഈടാക്കാം: സുപ്രീംകോടതി
Tuesday, December 12, 2017 12:37 PM IST
ന്യൂ​​ഡ​​ൽ​​ഹി: കു​​പ്പി​​വെ​​ള്ള​​ത്തി​​ന് അ​​തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള പ​​ര​​മാ​​വ​​ധി ചി​​ല്ല​​റ​​വി​​ല(​​എം​​ആ​​ർ​​പി)​​യി​​ലും അ​​ധി​​കം വാ​​ങ്ങി​​യാ​​ൽ പി​​ഴ ഈ​​ടാ​​ക്കാ​​നു​​ള്ള നി​​യ​​മ​​മു​​ണ്ടെ​​ന്ന കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ വാ​​ദം ത​​ള്ളി സു​​പ്രീം കോ​​ട​​തി. ഹോ​​ട്ട​​ലു​​ക​​ളും റ​​സ്റ്റ​​റ​​ന്‍റു​​ക​​ളും കു​​പ്പി​​വെ​​ള്ള​​ത്തി​​ന് എം​​ആ​​ർ​​പി​​യി​​ലും അ​​ധി​​കം വി​​ല വാ​​ങ്ങി​​യാ​​ൽ നി​​യ​​മ​​ന​​ട​​പ​​ടി​​ക്ക് സാ​​ധു​​ത​​യി​​ല്ലെ​​ന്നും സു​​പ്രീം കോ​​ട​​തി വി​​ധി​​ച്ചു. ഹോ​​ട്ട​​ലു​​ക​​ൾ​​ക്കും റ​​സ്റ്റ​​റ​​ന്‍റു​​ക​​ൾ​​ക്കും കു​​ടി​​വെ​​ള്ള​​ത്തി​​നോ പാ​​യ്ക്ക് ചെ​​യ്ത ഭ​​ക്ഷ​​ണ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ​​ക്കോ അ​​വ​​രു​​ടെ ഇം​​ഗി​​ത​​മ​​നു​​സ​​രി​​ച്ച് വി​​ല​​യീ​​ടാ​​ക്കാ​​മെ​​ന്നാ​​ണ് ജ​​സ്റ്റീ​​സ് രോ​​ഹി​​ൻ​​ട​​ൺ ന​​രി​​മാ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​ട്ട​​ത്.


പാ​യ്ക്ക് ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് എം​ആ​ർ​പി​യി​ലും കൂ​ടു​ത​ൽ വി​​​ല ഈ​​​ടാ​​​ക്കി​​​യാ​​​ൽ ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി ആ​​ക്ട് പ്ര​​കാ​​രം 25,000 രൂ​​പ വ​​രെ പി​​ഴ​​യോ ത​​ട​​വോ ന​​ല്ക​​മാ​​മെ​​ന്ന കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ വാ​​ദം ഹോ​​ട്ട​​ലു​​ക​​ളു​​ടെ​​യും റ​​സ്റ്റ​​റ​​ന്‍റു​​ക​​ളു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ നി​​ല​​നി​​ൽ​​ക്കി​​ല്ലെ​​ന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹോ​​ട്ട​​ലു​​ക​​ളി​​ലെ​​യും മ​​റ്റും സേ​​വ​​നം, പ​​രി​​സ​​രം തു​​ട​​ങ്ങി​​യ​​വ എം​​ആ​​ർ​​പി​​യി​​ൽ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​ത​​ല്ലെ​​ന്ന് ഹോ​​ട്ട​​ൽ​​സ് ആ​​ൻ​​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി സ​​മീ​​ർ പ​​രീ​​ഖ് വാ​​ദി​​ച്ചു. ഇ​​ത് അം​​ഗീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു വി​​ധി.