ട്വന്‍റി​യ​ത്ത് സെ​ഞ്ചു​റി ഫോ​ക്സ് ഇ​നി ഡി​സ്നി​ക്ക്
ട്വന്‍റി​യ​ത്ത് സെ​ഞ്ചു​റി ഫോ​ക്സ് ഇ​നി ഡി​സ്നി​ക്ക്
Thursday, December 14, 2017 2:06 PM IST
ന്യൂ​യോ​ർ​ക്ക്: ട്വ​ന്‍റി​യ​ത്ത് സെ​ഞ്ചു​റി ഫോ​ക്സ് ഇ​നി വാ​ൾ​ട്ട് ഡി​സ്നി ക​ന്പ​നി​യു​ടെ ഭാ​ഗം. 3,40,600 കോ​ടി രൂ​പ​യ്ക്ക് (5240 കോ​ടി ഡോ​ള​ർ) ആ​ണു കൈ​മാ​റ്റം. റൂ​പ്പ​ർ​ട്ട് മ​ർ​ഡ​ക്കി​ന്‍റെ മാ​ധ്യ​മ-​വി​നോ​ദ സാ​മ്രാ​ജ്യ​ത്തി​ലെ മി​ന്നും താ​ര​മാ​ണ് ഡി​സ്നി​യു​ടെ വ​ക​യാ​കു​ന്ന​ത്.

ഫോ​ക്സി​ന്‍റെ ഹോ​ളി​വു​ഡി​ലെ ഫി​ലിം-​ടെ​ലി​വി​ഷ​ൻ സ്റ്റു​ഡി​യോ​ക​ൾ, കേ​ബി​ൾ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് നെ​റ്റ്‌​വ​ർ​ക്കു​ക​ൾ, ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ, നാ​ഷ​ണ​ൽ ജ്യോ​ഗ്ര​ഫി​ക്, എ​ഫ്എ​ക്സ് നെ​റ്റ്‌​വ​ർ‌​ക്സ് എ​ന്നി​വ​യും എ​ക്സ്മെ​ൻ, അ​വ​താ​ർ, ദ ​സിം​സ​ൺ​സ് തു​ട​ങ്ങി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പ​രി​പാ​ടി​ക​ളും ഡി​സ്നി​യു​ടേ​താ​കും.


ഫോ​ക്സി​ന്‍റെ വ​ക ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വും ഡി​സ്നി​ക്കു മു​ത​ൽ​ക്കൂ​ട്ടാ​ണ്. എ​ബി​സി ടെ​ലി​വി​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക്, ഇ​എ​സ്പി​എ​ൻ എ​ന്നി​വ ഇ​പ്പോ​ൾ​ത്ത​ന്നെ ഡി​സ്നി​യു​ടേ​താ​ണ്.

ഇ​ട​പാ​ടി​ൽ പ​ണ​ക്കൈ​മാ​റ്റ​മി​ല്ല. ഫോ​ക്സി​ന്‍റെ ഓ​രോ ഓ​ഹ​രി​ക്കും ഡി​സ്നി​യു​ടെ 0.2745 ഓ​ഹ​രി ന​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.