മൊ​ത്ത​വി​ല​യും കു​തി​ക്കു​ന്നു
മൊ​ത്ത​വി​ല​യും കു​തി​ക്കു​ന്നു
Thursday, December 14, 2017 2:06 PM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ വി​ല​ക​ൾ​ക്കു പു​റ​മേ മൊ​ത്ത​വി​ല​യി​ലും കു​തി​പ്പ്. മൊ​ത്ത വി​ല​സൂ​ചി​ക (ഡ​ബ്ള്യു​പി​ഐ) പ്ര​കാ​ര​മു​ള്ള നാ​ണ്യ​പ്പെ​രു​പ്പം ഇ​ര​ട്ടി​യി​ലേ​റെ​യാ​യി.

ന​വം​ബ​റി​ലെ വി​ല​ക്ക​യ​റ്റ​ത്തോ​ത് 3.93 ശ​ത​മാ​നം. ത​ലേ ന​വം​ബ​റി​ൽ 1.82 ശ​ത​മാ​നം മാ​ത്രം. ചി​ല്ല​റ​വി​ല സൂ​ചി​ക (സി​പി​ഐ) പ്ര​കാ​ര​മു​ള്ള വി​ല​ക്ക​യ​റ്റം ന​വം​ബ​റി​ൽ 3.63-ൽ ​ 4.88 ശ​ത​മാ​ന​മാ​യി​രു​ന്നു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കാ​ണു വ​ലി​യ വി​ല​ക്ക​യ​റ്റം. 1.34 ൽ ​നി​ന്ന് 5.28 ശ​ത​മാ​ന​മാ​യി ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം. ഗോ​ത​ന്പി​ന് 5.75 ശ​ത​മാ​ന​വും പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്ക് 35.48 ശ​ത​മാ​ന​വും ഉ​രു​ള​ക്കി​ഴ​ങ്ങി​നു 40.7 ശ​ത​മാ​ന​വും വി​ല കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഉ​ള്ളി​ക്കു 178.19 ശ​ത​മാ​ന​വും പ​ച്ച​ക്ക​റി​ക​ൾ​ക്ക് 59.8 ശ​ത​മാ​ന​വും വി​ല ക​യ​റി​യ​താ​ണു സൂ​ചി​ക കു​തി​ച്ചു​ക​യ​റാ​ൻ ഇ​ട​യാ​ക്കി​യ​ത്.


പാ​ച​ക​വാ​ത​കം (31.3 %), പെ​ട്രോ​ൾ (10.57 %), ഡീ​സ​ൽ (11.63%) എ​ന്നി​വ​യു​ടെ വി​ല​ക്ക​യ​റ്റംമൂ​ലം ഇ​ന്ധ​ന വി​ഭാ​ഗം 8.82 ശ​ത​മാ​നം ഉ​യ​ർ​ന്നു. അ​തേ​സ​മ​യം ഫാ​ക്‌​ട​റി ഉ​ത്പ​ന്ന വി​ല​ക​ൾ 2.61 ശ​ത​മാ​നമേ കൂ​ടി​യു​ള്ളു.

ജൂ​ൺ മു​ത​ൽ വി​ല​ക്ക​യ​റ്റം ക്ര​മ​മാ​യി കൂ​ടി​വ​രി​ക​യാ​ണ്. ജൂ​ണി​ൽ 0.9 ശ​ത​മാ​ന​മാ​യി​രു​ന്ന വി​ല​ക്ക​യ​റ്റം ഒ​ക്‌​ടോ​ബ​റി​ൽ 3.59 ശ​ത​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.