വിമാനക്കന്പനികൾക്കു നല്കാൻ പണമില്ല, ഉദാൻ പദ്ധതി പ്രതിസന്ധിയിൽ
വിമാനക്കന്പനികൾക്കു നല്കാൻ പണമില്ല, ഉദാൻ പദ്ധതി പ്രതിസന്ധിയിൽ
Sunday, December 17, 2017 11:17 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളും പ​റ​ക്ക​ട്ടെ (ഉ​ദാ​ൻ) എ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ൽ. സാ​ധാ​ര​ണ​ക്കാ​ർ​ക്കും ല​ഭ്യ​മാ​യ രീ​തി​യി​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വ് വ​രു​ത്തു​ന്പോ​ൾ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്കു​ള്ള ന​ഷ്ടം സ​ർ​ക്കാ​ർ വ​ഹി​ക്കും. ഈ ​ഇ​ന​ത്തി​ൽ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്കു ന​ല്കാ​നു​ള്ള വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ടിം​ഗി​ലേ​ക്കു​ള്ള (വി​ജി​എ​ഫ്) തു​ക ക​ണ്ടെ​ത്താ​നാ​വാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഇ​പ്പോ​ൾ.

കൂ​ടു​ത​ൽ വി​മാ​ന​ക്ക​ന്പ​നി​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ മു​ന്നി​ട്ടു​വ​രു​ന്ന​തി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് ആ​ശ​ങ്ക​യു​മു​ണ്ട്. ഇ​പ്പോ​ൾ പ​ക്ക​ലു​ള്ള തു​ക കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ​കൂ​ടി എ​ത്തു​ന്പോ​ൾ പ​ര്യാ​പ്ത​മ​ല്ല. സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തു മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ വി​ജി​എ​ഫ് ന​ല്കു​ന്ന​ത്.


വി​ജി​എ​ഫ് തു​ക​യു​ടെ 80 ശ​ത​മാ​നം കേ​ന്ദ്ര​വും ശേ​ഷി​ക്കു​ന്ന 20 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​ണ് വ​ഹി​ക്കേ​ണ്ട​ത്. വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത് 90:10 ആ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 70 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി 128 റൂ​ട്ടു​ക​ളി​ലാ​ണ് ഉ​ദാ​ൻ പ​ദ്ധ​തി പ്ര​കാ​രം വി​മാ​ന​ക്ക​ന്പ​നി​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ടെ​ൻ​ഡ​റു​ക​ൾ ഈ ​മാ​സം അ​ഞ്ചി​ന് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 141 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഇ​തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.