ഒ​മാ​നി​ൽ ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​നു പു​തി​യ മൂ​ന്നു ഷോ​റൂ​മു​ക​ൾ
Saturday, December 30, 2017 6:09 PM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ഒ​​​മാ​​​നി​​​ലെ പു​​​തി​​​യ മൂ​​​ന്നു ഷോ​​​റൂ​​​മു​​​ക​​​ൾ ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​താ​​​രം ഷാ​​​രൂ​​​ഖ് ഖാ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​ൽ മാ​​​ബി​​​ല നെ​​​സ്റ്റോ ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റ്, റൂ​​​വി ഹൈ ​​​സ്ട്രീ​​​റ്റ്, ബു​​​ഷാ​​​റി​​​ലെ അ​​​വ​​​ന്യൂ​​​സ് മാ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ. ക​​​ല്യാ​​​ണ്‍ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​രാ​​​യ നാ​​​ഗാ​​​ർ​​​ജു​​​ന, പ്ര​​​ഭു ഗ​​​ണേ​​​ശ​​​ൻ, ശി​​​വ​​​രാ​​​ജ്കു​​​മാ​​​ർ, മ​​​ഞ്ജു വാ​​​ര്യ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ രാ​​​ജേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ക​​​ല്യാ​​​ണ്‍ ഡ​​​വ​​​ല​​​പ്പേ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ. കാ​​​ർ​​​ത്തി​​​ക്, ശോ​​​ഭ ലി​​​മി​​​റ്റ​​​ഡ് സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ പി.​​​എ​​​ൻ.​​​സി. മേ​​​നോ​​​ൻ, ദോ​​​ഹ ബാ​​​ങ്ക് ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ ഡോ. ​​​രാ​​​ഘ​​​വ​​​ൻ സീ​​​താ​​​രാ​​​മ​​​ൻ എ​​​ന്നി​​​വ​​​രും ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


ഒ​​​മാ​​​നി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ലോ​​​കോ​​​ത്ത​​​ര ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വം പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ത​​​ര​​​ത്തി​​​ൽ മൂ​​​ന്ന് ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ക്കാ​​നാ​​യ​​തി​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​തോ​​​ടെ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം 121 ആ​​​യി.