വ്യാ​പാ​രി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം
Thursday, January 4, 2018 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ളും സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളും, ജി​​​എ​​​സ്ടി ച​​​ട്ടം 18 പ്ര​​​കാ​​​രം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​മ്പ​​​ര്‍ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ നെ​​​യിം ബോ​​​ര്‍​ഡി​​​നോ​​​ടൊ​​​പ്പം പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്ക​​​ണം. കോ​​​മ്പോ​​​സി​​​ഷ​​​ന്‍ സ​​​മ്പ്ര​​​ദാ​​​യം സ്വീ​​​ക​​​രി​​​ച്ച​​​വ​​​ര്‍ ച​​​ട്ടം അ​​​ഞ്ച് പ്ര​​​കാ​​​രം കോ​​​മ്പോ​​​സി​​​ഷ​​​ന്‍ ടാ​​​ക്‌​​​സ​​​ബി​​​ള്‍ പേ​​​ഴ്‌​​​സ​​​ണ്‍ എ​​​ന്നു പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്ക​​​ണം. ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വ്യാ​​​പാ​​​രസ്ഥ​​​ല​​​ങ്ങ​​​ള്‍ ഒ​​​രു ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ഓ​​​രോ സ്ഥ​​​ല​​​ത്തും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​മ്പ​​​ര്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.