ട്രെയിൻ കോച്ചുകളുടെ എണ്ണം ഏകീകരിക്കും
ട്രെയിൻ കോച്ചുകളുടെ എണ്ണം ഏകീകരിക്കും
Thursday, January 4, 2018 12:53 AM IST
ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ളി​ലെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം ഏ​കീ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ. ഏ​ല്ലാ റൂ​ട്ടി​ലും ട്രെ​യി​നു​ക​ളി​ലെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 22 ആ​യി നി​ജ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ട്രെ​യി​നു​ക​ൾ വൈ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പു​തി​യ തീ​രു​മാ​നം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഇ​തി​നെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്നു​ണ്ട്. ഐ​സി​എ​ഫ്, എ​ൽ​എ​ച്ച്ബി എ​ന്നി​ങ്ങ​നെ ര​ണ്ടു ത​രം കോ​ച്ചു​ക​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടാ​തെ ‍യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച് 12,16, 18, 22, 26 കോ​ച്ചു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.


ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്നൂ​റു ട്രെ​യി​നു​ക​ളി​ൽ 22 കോ​ച്ചു​ക​ളാ​യി നി​ജ​പ്പെ​ടു​ത്തും. ഈ ​ട്രെ​യി​നു​ക​ൾ​ക്ക് പു​തി​യ ടൈം ​ടേ​ബി​ളും ക്ര​മീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ജൂ​ലൈ​യി​ൽ പു​തി​യ ടൈം​ടേ​ബി​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.