ഓഹരികൾ റിക്കാർഡ് ഉയരത്തിൽ
ഓഹരികൾ  റിക്കാർഡ് ഉയരത്തിൽ
Monday, January 8, 2018 11:44 PM IST
മും​ബൈ: ആ​ഗോ​ള ഓ​ഹ​രിക​ന്പോ​ള​ങ്ങ​ളു​ടെ ആ​വേ​ശം പി​ന്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ളും റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ. അ​മേ​രി​ക്ക​യി​ലെ ഡൗ ​ജോ​ൺ​സ്, നാ​സ്ഡാ​ക്, എ​സ് ആ​ൻ​ഡ് പി 500 ​സൂ​ചി​ക​ക​ളെ​ല്ലാം റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലാ​ണ്. ജ​പ്പാ​നി​ൽ കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണു നി​ക്കി സൂ​ചി​ക.

ഇ​ന്ത്യ​യി​ൽ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ഇ​ന്ന​ലെ പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചു. സെ​ൻ​സെ​ക്സ് 34,386 വ​രെ ഉ​യ​ർ​ന്നി​ട്ട് അ​ല്പം താ​ണ് 34,352.79ൽ ​ക്ലോ​സ് ചെ​യ്തു. ത​ലേ​ന്ന​ത്തേ​ക്കാ​ൾ 198.94 പോ​യി​ന്‍റ് അ​ധി​കം. നി​ഫ്റ്റി 10,631ൽ ​എ​ത്തി​യ​ശേ​ഷം 10,623.60 ലേ​ക്കു​താ​ണ് ക്ലോ​സ് ചെ​യ്തു.

വി​ദേ​ശ​ഫ​ണ്ടു​ക​ൾ വ​രു​ന്ന​താ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വ​രാ​നി​രി​ക്കു​ന്ന ത്രൈ​മാ​സ​ഫ​ല​ങ്ങ​ൾ മി​ക​ച്ച​താ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ക​ന്പോ​ള​ത്തി​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.