കാറുകൾക്കു വില കൂട്ടി
Wednesday, January 10, 2018 11:34 PM IST
ന്യൂഡൽഹി: മാരുതി സുസുകിയും ഹോണ്ട കാർസ് ഇന്ത്യയും കാറുകൾക്കു വില കൂട്ടി. മാരുതി 1,700 മുതൽ 17000 വരെ രൂപയാണു വർധിപ്പിച്ചത്. ഹോണ്ട 6,000 മുതൽ 32,000 വരെ രൂപ കൂട്ടി. ടാറ്റായും ഫോർഡും മാസാദ്യം വില കൂട്ടി. മറ്റു കന്പനികൾ വരും ദിവസങ്ങളിൽ വില കൂട്ടുമെന്നറിയിച്ചു.