ടിസിഎസിന്‍റെ അറ്റാദായമുയർന്നു
Friday, January 12, 2018 12:56 AM IST
മും​ബൈ: ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച മൂ​ന്നാം ത്രൈ​മാ​സ​ത്തി​ൽ ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​നു (ടി​സി​എ​സ്) മി​ക​ച്ച നേ​ട്ടം. ക​മ്പ​നി​യു​ടെ അ​റ്റാ​ദാ​യം 1.3 ശ​ത​മാ​നം ഉ​യ​ർ​ന്ന് 6,531 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 6,446 കോ​ടി രൂ​പ​യാ​യി​രു​ന്നു. ലാ​ഭം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഹ​രി​യൊ​ന്നി​ന് ഏ​ഴു രൂ​പ ഡി​വി​ഡ​ന്‍റും ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചു. വ​രു​മാ​നം 1.1 ശ​ത​മാ​നം ഉ​യ​ർ​ന്ന് 30,904 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 30,541 കോ​ടി രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം.


മൂ​ന്നാം ത്രൈ​മാ​സ​ത്തി​ൽ ക​മ്പ​നി 12,534 ജീ​വ​ന​ക്കാ​രെ പു​തു​താ​യി നി​യ​മി​ച്ച​താ​യി ടി​സി​എ​സ് എ​ഡി​യും സി​ഇ​ഒ​യു​മാ​യ രാ​ജേ​ഷ് ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.
മൂ​ന്നാം ത്രൈ​മാ​സ​ത്തി​ലെ ലാ​ഭ​ക്ക​ണ​ക്കു​ക​ൾ പു​റ​ത്തു വ​ന്ന​ത് ഇ​ന്ന് ടി​സി​എ​സി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്കു നേ​ട്ട​മാ​യേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.